വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിൽ 100 kw പവർ സോളാർ യൂണിറ്റ് സ്ഥാപിച്ചു. പവർ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് എന്ന കമ്പനിയുടെ സി എസ് ആർ ഫണ്ടിൽ നിന്നും അനുവദിച്ച 68,28,000 രൂപ വിനിയോഗിച്ചാണ് സോളാർ യൂണിറ്റ് സ്ഥാപിച്ചത്.
സോളാർ യൂണിറ്റിൻ്റെ ഉദ്ഘാടനം ബിനോയ് വിശ്വം നിർവ്വഹിച്ചു. ബിനോയ് വിശ്വം എം പി ആയിരുന്ന സമയം അദ്ദേഹം മുൻകൈയെടുത്താണ് പവർ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിൽ നിന്നും സിഎസ്ആർ ഫണ്ട് അനുവദിപ്പിച്ചത്.
താലൂക്ക് ആശുപത്രിയുടെ പ്രവർത്തനത്തിനാവശ്യമായ മുഴുവൻ വൈദ്യുതിയും സോളാർ യൂണിറ്റിൻ്റെ സഹായത്താൽ ഉത്പാദിപ്പിക്കാനാകുന്നുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. യോഗത്തിൽ സി.കെ. ആശ എംഎൽഎ, ആശുപത്രി സൂപ്രണ്ട് ഡോ. ട്വിങ്കിൾ, ആർ എം ഒ ഡോ. ഷീബ, നഗരസഭ കൗൺസിലർമാർ എച്ച്എംസി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800