തലയോലപറമ്പ്: മുദ്രകൾച്ചറൽ ആൻഡ് ആർട്ട്സ് സൊസൈറ്റിയുടേയും മുദ്ര പബ്ലിക് ലൈബ്രറിയുടെ മുൻ പ്രസിഡൻ്റും കീഴൂർ ദേവസ്വം ബോർഡ് മുൻ പ്രിൻസിപ്പലുമായിരുന്ന അന്തരിച്ച ഡോ. എച്ച്. സദാശിവൻപിള്ളയുടെ പുസ്തക ശേഖരത്തിലെ 1500 പുസ്തകങ്ങൾ കുടുംബം ലൈബ്രറി അധികൃതർക്ക് കൈമാറി. ഇതോടെ മുദ്ര പബ്ലിക് ലൈബ്രറിയിലെ ഗ്രന്ഥശേഖരം 10000 പിന്നിട്ടു.
കെ.ആർ. ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മുദ്രകൾച്ചറൽ സൊസൈറ്റി പ്രസിഡൻ്റ് കെ.എസ്.വിനോദ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ആലപ്പുഴ നാദം ബുക്ക്സിൻ്റെ സാഹിത്യ പുരസ്കാരം നേടിയ ബേബി ടി. കുര്യൻ്റെ നാലാമത്തെ പുസ്തകമായ പുഴവെള്ളവും കശുമാങ്ങയും മാധ്യമപ്രവർത്തകൻ സണ്ണിചെറിയാൻ എഴുത്തുകാരി റോസിലി ജോയിക്ക് നൽകി പ്രകാശനം ചെയ്തു. 

താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ടി.കെ. ഗോ പി, ബി. അനിൽകുമാർ എ.കെ. മണി, കെ.ആർ. സുശീലൻ, പി.ജി. ഷാജിമോൻ, ബേബി ടി. കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800