വെള്ളികുളം: വെള്ളികുളം ഇടവകയിലെ എസ്.എം.വൈ.എം., മാതൃവേദി, സ്വാശ്രയസംഘം, ലീജിയൻ ഓഫ് മേരി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ മാർച്ച് 9 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് വെള്ളികുളം സെന്റ് ആൻ്റണീസ് ഓഡിറ്റോറിയത്തിൽ വച്ച് ലോക വനിതാദിനഘോഷം നടക്കും.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
വികാരി ഫാ. സ്കറിയ വേകത്താനം അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന ഗോപാലൻ വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്യും. റീനാ റെജി വയലിൽ ആമുഖപ്രഭാഷണം നടത്തും. സിസ്റ്റർ മെറ്റി ജോസ് മനക്കപറമ്പിൽ, സിസ്റ്റർ സിയോണ, റിയാ തെരെസ് ജോർജ് മാന്നാത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.
മികച്ച വനിതാ സംരംഭകയായ ജെസി ഷാജി ഇഞ്ചയിൽ, ജോയ്സി ജേക്കബ് നെല്ലിയാക്കുന്നേൽ തുടങ്ങിയവരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ, സമ്മാനദാനം, സ്നേഹവിരുന്ന്. മഞ്ജു സിജോ താന്നിക്കൽ, ഷൈനി സെബാസ്റ്റ്യൻ മൈലക്കൽ, മഞ്ജു ജോബി കൊല്ലിയിൽ, ഡെയ്സി ജോർജ് കല്ലൂർ, ആൻസി ജസ്റ്റിൻ വാഴയിൽ, നിഷാ ഷോബി ചെരുവിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
