അരുവിത്തുറ: പാരിസ്ഥിതിക തീർഥാടന കേന്ദ്രമായ അരുവിത്തുറ വല്ല്യച്ചൻ മലയിൽ വലിയ നോമ്പിലെ കുരിശിൻ്റെ വഴി തീർത്ഥാടനത്തിന് തുടക്കമായി. വിഭൂതി തിരുനാൾ ദിനമായ ഇന്നലെ നൂറുകണക്കിന് വിശ്വാസികൾ മലകയറി.
മല അടിവാരത്ത് പാലാ മാർ അപ്രേം സെമിനാരി റെക്ടർ റവ. ഫാ. തോമസ് മണ്ണൂർ സന്ദേശം നൽകി. ലൗകികമായ ദുഷ്‌പ്രേരണകളിൽ നിന്നും വിട്ടുനിൽക്കുവാനും അത്തരം സാഹചര്യങ്ങളിൽ എത്തിപ്പെടാതിരിക്കുവാൻ ശ്രദ്ധിക്കണമെന്നും ആത്മീയ വിശുദ്ധി നിലനിർത്തുവാൻ ഈ നോമ്പുകാലം ഇടയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അരുവിത്തുറ ഫൊറോനാ പള്ളി വികാരി റവ. ഫാ. തോമസ് വെട്ടുകല്ലേൽ, കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, അസിസ്റ്റൻ്റ് വികാരിമാരായ ഫാ. അബ്രാഹം കുഴിമുള്ളിൽ, ഫാ. ജോസഫ് ചെങ്ങഴശ്ശേരിൽ, ഫാ. ജോസഫ് കുഴിവേലിതടത്തിൽ, ഡീക്കൻ ജോൺ കോടക്കനാൽ സി.എം.എഫ്. എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

വലിയ നോമ്പിലെ എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന് അരുവിത്തുറ പള്ളിയിൽ നിന്നും ജപമാല തുടർന്ന് മല അടിവാരത്ത് സന്ദേശം, മലമുകളിലേക്ക് കുരിശിൻ്റെ വഴി. മലമുകളിൽ 06.15 ന് വിശുദ്ധ കുർബാന.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800