പാലാ: സ്റ്റുഡിയോ ഫ്രണ്ട്സ് സ്വാശ്രയ സംഘത്തിന്റെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും മരിയൻ മെഡിക്കൽ സെൻ്ററിൻ്റെയും ആഭിമുഖ്യത്തിൽ ലോക വനിതാ ദിനാചരണവും വനിതകളുടെ മെഗാ രക്തദാന ക്യാമ്പും നടന്നു. ക്യാമ്പിൽ മുപ്പതോളം പേർ രക്തം ദാനം ചെയ്തു. വനിതകളോടൊപ്പം കുടുംബാഗംങ്ങളായ പുരുഷന്മാരും രക്തം ദാനം ചെയ്തു.
മരിയൻ മെഡിക്കൽ സെൻ്റർ കോൺഫ്രൻസ് ഹാളിൽ സ്റ്റുഡിയോ ഫ്രണ്ട്സ് സ്വാശ്രയസംഘം പ്രസിഡൻ്റ് എബിൻ ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മാണി സി കാപ്പൻ എം എൽ എ ദിനാചരണവും ക്യാമ്പും ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ മുഖ്യപ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നടത്തി. മരിയൻ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഷേർളി ജോസ്, ജനമൈത്രി പോലീസ് എം എൻ അജയകുമാർ, മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ മാത്യു തോമസ്, പി ആർ ഓ സിസ്റ്റർ ബെൻസി എഫ് സി സി, ഡോക്ടർ ലിനറ്റ് പി ഡി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബൈജു കൊല്ലംപറമ്പിൽ, സാവിയോ കാവുകാട്ട്, സിസ്റ്റർ റെറ്റി എഫ് സി സി, സിസ്റ്റർ റ്റിൻസി എഫ് സി സി, ഓപ്പറേഷൻ മാനേജർ ബാബു സെബാസ്റ്റ്യൻ, കെ. ആർ. സൂരജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
സിസ്റ്റർ ആഗ്നസ് എഫ് സി സി, ഡോക്ടർ മാമച്ചൻ, സിസ്റ്റർ ബിൻസി എഫ് സി സി, പി ആർ ഓ വിഷ്ണു, ബ്ലഡ് ഫോറം ഡയറക്ടർമാരായ സജി വട്ടക്കാനാൽ, ഷാജി തകിടിയേൽ, ഗിരീഷ് കൃഷ്ണൻ, റെജി ചിത്ര, അനീഷ് കൃഷ്ണൻ, ബിജു സി നായർ, തോമസ് ജോർജ്, സതീശൻ സീസൺ, രമേശ് മുരുകൻ, വിഷ്ണു തങ്കച്ചൻ, രാജേഷ് പോണാട് എന്നിവർ ക്യാമ്പിനും പരിപാടികൾക്കും നേതൃത്വം നൽകി.

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800