Hot Posts

6/recent/ticker-posts

വിജയപുരം രൂപത പട്ടിത്താനം മേഖലയിലെ വനിതാദിനാഘോഷം പാലാ ഗ്വാഡലൂപേ മാതാ പാരിഷ് ഹാളിൽ നടക്കും

പാലാ: അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി വിജയപുരം രൂപത പട്ടിത്താനം മേഖലയിലെ ജനകീയ വികസനസമിതി (പീപ്പിൾസ് ഡെവലപ്മെന്റ് കമ്മിറ്റി PDC) നേതൃത്വം നൽകുന്ന വനിതാദിനാഘോഷം പാലാ ഗ്വാഡലൂപേ മാതാ പാരിഷ് ഹാളിൽ വച്ച് നടക്കും. 
ലിംഗസമത്വം കൈവരിക്കുന്നതിന് വേഗത്തിലും നിർണ്ണായകവുമായ നടപടികൾ കൈക്കൊള്ളേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതാണ് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക എന്ന അന്താരാഷ്ട്ര വിഷയത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. വ്യക്തിപരവും തൊഴിൽപരവുമായ മേഖലകളിൽ സ്ത്രീകൾ നേരിടുന്ന വ്യവസ്ഥാപരമായ തടസ്സങ്ങളും പക്ഷപാതങ്ങളും പരിഹരിക്കുന്നതിന് കൂടുതൽ വേഗവും അടിയന്തരസ്വഭാവവും ഇത് ആവശ്യപ്പെടുന്നു. അതുകൊണ്ട്, ലോകമെമ്പാടുമുള്ള പുരോഗതിയുടെ വേഗം വർദ്ധിപ്പിക്കുന്നതിന് നമുക്ക് ഒരുമിച്ച് പ്രവർത്തനം ത്വരിതപ്പെടുത്താമെന്ന് ഈ ദിനത്തിൽ ആഹ്വാനം ചെയ്യുന്നു. 
മാർച്ച് 8 രാവിലെ 9.30 ന് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ സമീപത്തുനിന്ന് ആരംഭിക്കുന്ന വനിതാദിന റാലി നഗരസഭ വൈസ് ചെയർപേഴ്സൺ ബിജി ജോജോ ഫ്ളാഗ് ഓഫ് ചെയ്യും. ആഘോഷക്കമ്മിറ്റിയുടെ ചെയർമാൻ ഫാ. ജോഷി പുതുപ്പറമ്പിൽ ആമുഖപ്രഭാഷണം നടത്തും. അയൽക്കൂട്ടങ്ങളുടെ മേഖലക്കമ്മിറ്റി സംയുക്ത'യുടെ പ്രസിഡന്റ് മരിയ പത്രോസ് പതാക ഉയർത്തും. തുടർന്നു നടത്തുന്ന സെമിനാർ അഡ്വക്കേറ്റ് അമൃത പി. രാജു നയിക്കും.
ദിവ്യബലിക്കുശേഷം ഉച്ചകഴിഞ്ഞ് രണ്ടുമണിക്കു നടക്കുന്ന പൊതുസമ്മേളനം മാണി സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ലത്തീൻ സഭയുടെ ഔദ്യോഗിക വനിതാ പ്രസ്ഥാനമായ കെ.എൽ.സി.ഡബ്ല്യു.എ (K.L.C.W.A.) യുടെ പട്ടിത്താനം മേഖലാ പ്രസിഡന്റ്  ലിസി പോൾ അധ്യക്ഷത വഹിക്കും. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യപ്രഭാഷണവും ഫാ. അഗസ്റ്റിൻ കല്ലറയ്ക്കൽ അനുഗ്രഹപ്രഭാഷണവും നടത്തും. വിവിധ സംഘടനാപ്രതിനിധികൾ സമ്മേളനത്തിൽ പ്രസംഗിക്കും. 
സമ്മേളനാനന്തരം വിവിധ ഇടവകകളിൽനിന്ന് വനിതകൾ അവതരിപ്പിക്കുന്ന കലാപരിപാടികളുണ്ടാകും. ഫാ. അഗസ്റ്റിൻ കല്ലറയ്ക്കൽ രക്ഷാധികാരിയായും, ഗ്വാഡലൂപ്പമാതാ പള്ളിവികാരി ഫാ. ജോഷി പുതുപ്പറമ്പിൽ ചെയർമാനായും, ജനകീയവികസനസമിതി (P.D.C.) മേഖലാ ഡയറക്ടർ ഫാ. തോമസ് പഴവക്കാട്ടിൽ പ്രസിഡന്റായും, റോസ് ജോജോ ജനറൽ കൺവീനറായും, ജൂബി ജോർജ്ജ് P.D.C. സെക്രട്ടറിയായും, പള്ളിപ്പറമ്പിൽ ജോർജ്ജ് ഇടവക സെക്രട്ടറിയായും വിവിധ കമ്മറ്റികൾക്കു നേത്യത്വം നൽകും. ഫാദർ ജോഷി പുതുപ്പറമ്പിൽ, ഫാദർ തോമസ് പഴുവക്കാട്ടിൽ, ലിസി പോൾ, റോസ് ജോജോ, സജിമോൾ സെബാസ്റ്റ്യൻ, രമ്യ സെബാസ്റ്റ്യൻ, ജോർജ് പള്ളിപ്പറമ്പിൽ, ഏജെ സാബു, മാമച്ചൻ പള്ളിപ്പറമ്പിൽ തുടങ്ങിയവർ ഇത് സംബന്ധിച്ച വാർത്താസമ്മേളനത്തിൽ പങ്കെടുത്ത്‌ സംസാരിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions

MORE STORIES

ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
ചേർപ്പുങ്കൽ ബി വി എം കോളേജിൽ അധ്യാപക ഒഴിവ്