വൈക്കം: സി പി ഐ തലയാഴം നോർത്ത് സൗത്ത് സംയുക്ത പൊതുസമ്മേളനം ഉല്ലല പഞ്ചായത്ത് ജംഗ്ഷനിൽ നടന്നു. എ.സി. ജോസഫിൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം സി പി ഐ സംസ്ഥാന കൗൺസിൽ അംഗം കെ.പി. സന്ദീപ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമേരിക്കൻ പ്രസിഡൻ്റ് ട്രംപിനും രാഷ്ട്രീയകാര്യങ്ങളിലും കോർപ്പറേറ്റുകളോടുള്ള സമീപത്തിലും ഒരേ നിലപടാണെന്ന് കെ.പി. സന്ദീപ് ഉദ്ഘാടന പ്രസംഗത്തിൽ ആരോപിച്ചു. 248 ഇന്ത്യക്കാരെ അനധികൃത കുടിയേറ്റക്കാരാണെന്ന് ആരോപിച്ച് മനുഷ്യാവകാശങ്ങൾ ലംഘിച്ച് യുദ്ധവിമാനത്തിൽ ഇന്ത്യയിൽ എത്തിച്ചിട്ടും ഭരണകൂടം ഒന്നും പറഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഉല്ലല പി എസ് ശ്രീനിവാസൻ സ്മാരകമന്ദിരത്തിൽ നടന്ന പ്രതിനിധി സമ്മേളനം സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി. ബിനു ഉദ്ഘാടനം ചെയ്തു. കെ.എ. കാസ്ട്രോ റിപ്പോർട്ട് അവതരിപ്പിച്ചു. ഇ.എൻ. ദാസപ്പൻ, എം.ഡി. ബാബുരാജ്, സി.കെ. ആശ എം എൽ എ , പി. സുഗതൻ, എ.സി. ജോസഫ്, പി.എസ്. പുഷ്കരൻ, ഡി. രഞ്ജിത്ത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
പൊതുസമ്മേളനത്തിന് മുന്നോടിയായി തലയാഴം നോർത്ത് സൗത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടന്നു. ഉല്ലല ഓംകാരേശ്വരം ക്ഷേത്രപരിസരത്തു നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിനു പ്രവർത്തകർ അണിനിരന്നു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800