രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ കോളേജ് മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറം നിയമിച്ചു. അരുവിത്തുറ സെന്റ് ജോർജ് കോളേജ് മുൻ പ്രിൻസിപ്പൽ ആയിരുന്നു അദ്ദേഹം. കോവിഡ് പ്രതിസന്ധി കാലത്തു വൈവിധ്യമാർന്ന പ്രോഗ്രാമിലൂടെ മറ്റ് കോളേജുകൾക്ക് മാതൃകയായി പ്രവർത്തിച്ചതിന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ പ്രത്യേക പ്രശംസ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
അരുവിത്തുറയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ട സഹദാ കർമ്മപദ്ധതിയുടെ ജനറൽ കോർഡിനേറ്ററായും പ്രവർത്തിച്ചിരുന്നു. മഹാത്മാഗാന്ധി സർവകലാശാലാ അക്കാദമിക് കൗൺസിൽ അംഗമായും റൂസ ടെക്‌നിക്കൽ സപ്പോർട്ട് ഗ്രൂപ്പ് അംഗമായും മികവാർന്ന പ്രവർത്തനം കാഴ്ചവച്ച അദ്ദേഹം അറിയപ്പെടുന്ന വാഗ്‌മിയും സംഘാടകനുമാണ്.
അരുവിത്തുറ കോളേജിൽ ഐ.ക്യു.എ.സി. കോർഡിനേറ്ററായും, എൻ.സി.സി., എൻ.എസ്.എസ്. ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ അദ്ദേഹം അനർഘളമായ ഭാഷാ ചാതുര്യം കൊണ്ടുതന്നെ വിദ്യാർത്ഥികളുടെ ഇഷ്ട അധ്യാപകൻ കൂടിയായിരുന്നു. അരുവിത്തുറ മേക്കാട്ട് പരേതരായ മത്തായി വർഗീസിന്റെയും മറിയക്കുട്ടിയുടെയും മകനായ ഇദ്ദേഹത്തിന്റെ ഭാര്യ കാവാലി അരിമറ്റം കുടുംബാംഗമായ ബിന്ദുവാണ്. ഡോ. അഖിൽ റെജി മേക്കാടൻ, ഡോ. ആരതി റെജി മേക്കാടൻ എന്നിവർ മക്കളാണ്.