പാലാ: ഇടമറ്റത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് സമീപമുളള കലുങ്കിൽ ഇടിച്ചുണ്ടായ അപകടം ഡ്രൈവർ കുഴഞ്ഞു വീണുണ്ടായതെന്നു സംശയം. അപകടത്തിൽ ഡ്രൈവർ ഇടമറ്റം മുകളേൽ രാജേഷ് ആണ് മരിച്ചത്.
ബസ് എടുക്കുമ്പോൾ തന്നെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നതായി യാത്രക്കാർ പറഞ്ഞു. ബസ് 50 മീറ്റർ പിന്നിട്ടപ്പോഴേക്കും ഹൃദയാഘാതത്തെ തുടർന്ന് ഡ്രൈവർ കുഴഞ്ഞ് വീണ് ബസിന്റെ നിയന്ത്രണം വിട്ട് ബസ് കലുങ്കിൽ ഇടിക്കുകയായിരുന്നു. സമീപത്തെ ഷോപ്പിംഗ് കോപ്ലക്സിന്റെ മുന്നിൽ നിന്ന തെങ്ങിൽ ഇടിച്ചാണ് ബസ് നിന്നത്.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800