ഇടയാഴം: പൂങ്കാവ് ദേവീക്ഷേത്രത്തിൽ ദേവിയെ എഴുന്നള്ളിക്കാനായി ഒൻപത് നില തേരൊരുങ്ങി. വാഴക്കുലകൾ, കരിക്കിൻകുലകൾ വൈദ്യുതി ദീപങ്ങൾ എന്നിവയാൽ അലങ്കരിച്ച തേരിൻ്റെ മുകളിൽ ദേവിയുടെ തിടമ്പ് എഴുന്നള്ളിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
കുംഭഭരണി ദിനമായ ഇന്നുവരെ തേര് എഴുന്നള്ളിപ്പ് ക്ഷേത്രത്തിൻ്റെ മുന്നിലുണ്ടാകും. കുംഭഭരണി ഉത്സവ ചടങ്ങുകൾക്ക് തന്ത്രി മനയത്താറ്റില്ലത്ത് ദിനേശൻ നമ്പൂതിരി, മേൽശാന്തി മധുപോറ്റി എന്നിവർ കാർമികത്വം വഹിച്ചു. എതിരേൽപ്, താലപ്പൊലി എന്നിവ ക്ഷേത്രത്തിലെത്തുന്ന സമയം തേരിൽ നിന്നു പ്രസാദം വാങ്ങാൻ ഒട്ടേറെ ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്.
ഒൻപത് നിലകളിലായി ഒരുക്കിയ തേരിന് പതിനാറേമുക്കാൽ കോൽ ഉയരമുണ്ട്. എട്ട് തൂണുകളും 72 കഴകളും ഉപയോഗിച്ചാണ് തേര് നിർമിച്ചിരിക്കുന്നത്. ഉത്സവ പരിപാടികൾക്ക് എൻഎസ്‌എസ് കരയോഗം പ്രസിഡൻ്റ് സോമൻ നായർ ആതിര, വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ നായർ, സെക്രട്ടറി രാമചന്ദ്രൻനായർ, ജോയിന്റ് സെക്രട്ടറി സച്ചിദാനന്ദൻ ചെമ്മല, ട്രഷറർ ജി.ഗിരീഷ് കുമാർ, ക്ഷേത്രം പ്രസിഡന്റ് നന്ദകുമാർ, സെക്രട്ടറി ഗോപാലകൃഷ്‌ണൻ നായർ എന്നിവർ നേതൃത്വം നൽകി.
