Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട നടയ്ക്കലിൽ വൻ സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തി

ഈരാറ്റുപേട്ട: അനധികൃത പാറമടകൾക്ക് വിതരണം ചെയ്യാൻ സൂക്ഷിച്ചിരുന്ന ജലാറ്റിൻ സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററുമുൾപ്പെടെ വൻ സ്ഫോടക വസ്തു ശേഖരം ഈരാറ്റുപേട്ട നടയ്ക്കലിൽ കണ്ടെത്തി. കുഴിവേലി ഭാഗത്ത് ഒരു ഗോഡൗണിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ശനിയാഴ്ച കട്ടപ്പനയ്ക്കടുത്ത് പുളിയൻമലയിൽ ജലാറ്റിൻ സ്റ്റിക്കുമായി പിടിയിലായ നടക്കൽ കണ്ടത്തിൽ ഷിബിലിയെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഈരാറ്റുപേട്ടയിൽ പരിശോധന നടത്തിയത്. കുഴിവേലിയിൽ റോഡരികിലെ കെട്ടിടത്തിൽ രണ്ട് ഷട്ടറുകൾ വാടകക്കെടുത്താണ് സ്ഫോടക വസ്തു ശേഖരം സൂക്ഷിച്ചിരുന്നത്. 
പതിനായിരത്തിലേറെ ഡിറ്റനേറ്ററുകൾ, 2600 സ്റ്റിക്ക്, 3350 മീറ്റർ തിരി എന്നിവയും ഒരു എയർ റൈഫിളും ഗോഡൌണിൽനിന്ന് കണ്ടെത്തി. അറസ്റ്റിലായ ഷിബിലി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടക്കൽ സ്വദേശി മുഹമ്മദ് ഫാസിലിനേയും പോലീസ് അറസ്റ്റ് ചെയ്തു. ഷിബിലിക്ക് സ്ഫോടക വസ്തു നൽകിയത് ഫാസിലാണെന്ന് പോലീസ് പറഞ്ഞു. 
ഈരാറ്റുപേട്ട പോലീസ് പ്രിൻസിപ്പൽ എസ്.ഐ ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥർ പരിശോധനക്ക് നേതൃത്വം നൽകി. പിടിച്ചെടുത്ത വസ്തുക്കൾ സുരക്ഷിത കേന്ദ്രത്തിലേക്ക് നീക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. 
സംസ്ഥാനത്തെ അനധികൃത പാറമടകളിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് ജലാറ്റിൻ സ്റ്റിക്കുകൾ ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്. കർണാടകയിൽനിന്ന് കുറഞ്ഞ വിലക്ക് വാങ്ങി കൊണ്ടുവരുന്ന വസ്തുക്കൾ വലിയ വിലയ്ക്കാണ് ഇടുക്കിയിലെ അനധികൃത പാറമടക്കാർക്കും കുളം പണിക്കാർക്കും എത്തിച്ചിരുന്നത്. 
അതിനിടെ, ജനവാസ കേന്ദ്രത്തിൽനിന്ന് വൻ സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. ശേഖരം കണ്ടെത്തിയ കെട്ടിടത്തിലും ചുറ്റുവട്ടത്തുമായി നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. ഇതേ കെട്ടിടത്തിന്റെ മുകളിലെ നിലയിൽ ഒരു കുടുംബം വാടകക്ക് താമസിക്കുന്നുണ്ട്. 
മലഞ്ചരക്ക് കച്ചവടത്തിനെന്ന പേരിലാണ് കെട്ടിടം വാടകക്കെടുത്തിരുന്നതെന്ന് കെട്ടിട ഉടമ പറഞ്ഞു. എട്ട് മാസം മുമ്പാണ് ഒരു ഷട്ടർ വാടകക്കെടുത്തത്. രണ്ട് മാസം മുമ്പ് തൊട്ടടുത്ത ഷട്ടർ മുറിയും വാടകക്കെടുക്കുകയായിരുന്നുവെന്ന് ഉടമ പറഞ്ഞു. 
മിക്കപ്പോഴും മുൻവശത്ത് കൊക്കോയും കൊട്ടപ്പാക്കും ഉൾപ്പെടെയുള്ള വസ്തുക്കൾ ഉണക്കാനിടാറുണ്ടായിരുന്നതായി സമീപവാസികൾ പറഞ്ഞു. അതിനാൽ ഇതുവരെ യാതൊരു സംശയവും ഉണ്ടായില്ല. പുലർച്ചെയാണ് ഇവിടെനിന്ന് സാധനങ്ങൾ കൊണ്ടുപോയിരുന്നതെന്നും വാഹനം കെട്ടിടത്തോട് ചേർത്ത് പാർക്ക് ചെയ്താണ് കയറ്റിറക്ക് നടത്തിയിരുന്നതെന്നും സമീപവാസികൾ പറയുന്നു. ജനവാസ കേന്ദ്രത്തിൽ അനധികൃതമായി സ്ഫോടക വസ്തു സൂക്ഷിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions

MORE STORIES

ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
ചേർപ്പുങ്കൽ ബി വി എം കോളേജിൽ അധ്യാപക ഒഴിവ്