ഈരാറ്റുപേട്ട: "ലഹരി മാഫിയ നാടിനെ കീഴടക്കുമ്പോൾ സർക്കാർ നോക്കുകുത്തി ആവരുത്" എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി ഈരാറ്റുപേട്ട മുനിസിപ്പൽ തല വാഹന പ്രക്ഷോഭ ജാഥ നടത്തി. ഫെബ്രുവരി 20 മുതൽ 28 വരെ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ക്യാമ്പയിന്റെ ഭാഗമായിട്ടായിരുന്നു ജാഥ.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
നടക്കൽ അമാൻ ജംഗ്ഷനിൽ പ്രക്ഷോഭ ജാഥ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.കെ.എം. സാദിഖ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ മയക്കു മരുന്നിന്റെ ഉപയോഗവും വിൽപ്പനയും നിയമം മൂലം നിരോധിച്ചിരിക്കുന്നതാണ്. എന്നാൽ മയക്കുമരുന്നുകളും രാസലഹരികളും നിത്യോപയോഗ വസ്തുകൾ പോലെ യഥേഷ്ടം ലഭ്യമാണ്. ഭരണകൂടത്തിന്റെയും നിയമ - പോലീസ് സംവിധാനങ്ങളുടെയും പിന്തുണയോടെ വളർന്നു പന്തലിച്ചിരിക്കുന്ന മാഫിയയാണ് ഇതിന് പിന്നിൽ. മദ്യത്തിന്റെ കാര്യത്തിലും സമാനമായ അവസ്ഥയാണുള്ളത്. മദ്യലോബിയുടെ താൽപര്യങ്ങൾക്കനുസരിച്ച് കാര്യങ്ങൾ നടപ്പാക്കുന്ന ഏജൻസിയായി സർക്കാർ മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിൽ വർദ്ധിച്ച് വരുന്ന ക്രിമിനൽ വൽക്കരണം, ക്രൂരമായ കൊലപാതകങ്ങൾ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, വിദ്യാർത്ഥികൾക്കിടയിലെ വയലൻസ്, പെൺകുട്ടികളെ കുരുക്കുന്ന സെക്സ് റാക്കറ്റുകൾ, ആത്മഹത്യകൾ തുടങ്ങിയവ സമൂഹത്തിൽ വർദ്ധിക്കുന്നതിന് പിന്നിൽ ലഹരിയുടെ വ്യാപനമാണെന്നും വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.കെ.എം. സാദിഖ് പറഞ്ഞു.
ഭയാനകമായ ഈ സാമൂഹിക സാഹചര്യത്തിന് കാരണമായ ലഹരി മാഫിയയെ നിയമപരമായും കാര്യക്ഷമവുമായി നേരിടുന്നതിന് ഭരണകൂടം ഇടപെടുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാർ ഇടപെടലുകൾ കേവല ബോധവൽക്കരണത്തിലും ലഹരി മാഫിയിലെ ഏറ്റവും താഴെകണ്ണികളായവരിൽ മാത്രം ഒതുങ്ങുന്ന കേസുകളായി അവസാനിപ്പിക്കുകയാണ്. ഈ സാഹചര്യത്തിൽ സമൂഹത്തിന്റെ സ്വൈര്യ ജീവിതവും പുരോഗതിയും തലമുറകളുടെ ഭാവിയും ഇല്ലാതാക്കുന്ന ലഹരി മാഫിയക്കെതിരെ സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടൽ ആവശ്യപ്പെട്ടാണ് പാർട്ടി ഈ പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.