ഈരാറ്റുപേട്ട: നഗരസഭാ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിൻ്റെ അൻസർ പുള്ളോലിൽ (കോൺഗ്രസ്) 15 വോട്ടുകൾക്ക് തെരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫി ലെ അനസ് പാറയിലിനെയാണ് തോൽപ്പിച്ചത്.
രണ്ടാം ഘട്ടത്തിൽ എസ്.ഡി.പി.ഐയുടെ 5 പേർ വിട്ടുനിന്നു. ആദ്യഘട്ടത്തിൽ അൻസർ പുള്ളോലി 15, അനസ് പാറയിൽ (സി.പി.എം) 8, അബ്ദുൽ ലത്തീഫ് (എസ്.ഡി.പി.ഐ) 5 എന്നിങ്ങനെ വോട്ട് നേടി. നഗരസഭ വൈസ് ചെയർമാൻ യു.ഡി.എഫിലെ അഡ്വ.വി.എം മുഹമ്മദ് ഇല്യാസ് രാജി വെച്ച ഒഴിവിലാണ് തിരഞ്ഞടുപ്പ് നടന്നത്.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800 
