ഈരാറ്റുപേട്ട: ആരോഗ്യ സംരക്ഷണ ബോധവൽക്കരണ സെമിനാർ (7-03-2025) വെള്ളിയാഴ്ച രാവിലെ 10.30-ന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ആഫീസ് സെമിനാർ ഹാളിൽ വച്ച് നടത്തും.
കോവിഡ് കാലഘട്ടത്തിനു ശേഷം മനുഷ്യരിൽ രോഗ പ്രതിരോധശേഷി ഗണ്യമായി കുറയുകയും ചെറുപ്പക്കാർക്കിടയിൽപ്പോലും ഹാർട്ട് അറ്റാക്ക്, കുഴഞ്ഞുവീണ് മരണം, സ്ട്രോക്ക് പോലുള്ള ജീവഹാനി വരെ സംഭവിക്കുന്ന അവസ്ഥയും ക്രമാതീതമായി വർദ്ധിച്ചു വരുന്നു. ഈ കാലഘട്ടത്തിൽ മരുന്നുകളൊന്നും ഉള്ളിലേയ്ക്ക് കഴിക്കാതെ തന്നെ നമ്മുടെ ശരീരത്തിൻ്റെ ബ്ലഡ് സർക്കുലേഷൻ സുതാര്യമാക്കി ഓക്സിജൻ ലെവൽ ക്രമപ്പെടുത്തി ജീവിത ശൈലി രോഗങ്ങളിൽ നിന്നും മുക്തി നേടുവാനും, സ്ട്രോക്ക്, ഹാർട്ട് അറ്റായ്ക്ക്, എന്നിവയ്ക്കുള്ള സാധ്യത 99% കുറയ്ക്കുവാനും എപ്രകാരം കഴിയും എന്നതിനെപ്പറ്റിയാണ് സെമിനാറിൽ സംസാരിക്കുക.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കുര്യൻ തോമസ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ വെൽനെസ് - പിക്കപ്പ് സെൻ്ററിൻ്റെ ഉദ്ഘാടനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ് നിർവഹിക്കും.
വെൽനസ് ട്രെയിനർ രാധാകൃഷ്ണൻ പെരിന്തൽമണ്ണ, ആരോഗ്യ ബോധവൽക്കരണ ക്ലാസ് നയിക്കുകയും മേലുകാവ്, തലനാട്, കൊണ്ടൂർ, തീക്കോയി, വളതൂക്ക്, പിണ്ണാക്കനാട്, പൂഞ്ഞാർ, തിടനാട്, മൂന്നിലവ്, കല്ലേക്കുളം, തലപ്പുലം, പതാമ്പുഴ, കളത്തൂക്കടവ്, ഡിവിഷനുകളിലെ ബ്ലോക്ക്, പഞ്ചായത്ത് പ്രതിനിധികൾ ആശംസ അർപ്പിച്ച് സംസാരിക്കും. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800