വലവൂർ: വേനൽ ചൂടിൽ ആശ്വാസമായി പക്ഷികൾക്ക് ദാഹജലം നൽകുന്ന കിളിപ്പാത്രങ്ങളുമായി വലവൂർ ഗവൺമെന്റ് യുപി സ്കൂളിലെ കുട്ടികൾ. സോഷ്യൽ ഫോറസ്റ്ററി ക്ലബ്ബിന്റെയും വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സ്കൂൾ കോമ്പൗണ്ടിലെ വിവിധ ഇടങ്ങളിലാണ് കിളിപ്പാത്രങ്ങൾ സ്ഥാപിച്ചത്.
പക്ഷി നിരീക്ഷണവും അവയുടെ സ്വഭാവ വൈവിധ്യങ്ങളെക്കുറിച്ചുള്ള പഠനവും ഇതോടൊപ്പം നടക്കും. സോഷ്യൽ ഫോറസ്റ്ററി പൊൻകുന്നം റേഞ്ച് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ലാൽ ടി എസ്, വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി സ്റ്റേറ്റ് കോർഡിനേറ്റർ ഗോപകുമാർ, ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ, പിടിഎ പ്രസിഡന്റ് ബിന്നി ജോസഫ്, സ്കൂൾ നേച്ചർ ക്ലബ് കോർഡിനേറ്റർ ഷാനി മാത്യു എന്നിവർ പരിസ്ഥിതി ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾക്ക് മൺപാത്രങ്ങളിൽ നിർമ്മിച്ച കിളിപ്പാത്രങ്ങൾ കൈമാറി.
തങ്ങൾക്ക് കിട്ടിയ കിളിപ്പാത്രങ്ങൾ സ്കൂളിന്റെ വിവിധ പരിസര പ്രദേശങ്ങളിൽ വിദ്യാർഥികൾ സ്ഥാപിക്കുകയും അവയിൽ ജലം നിറയ്ക്കുകയും ചെയ്തു. സ്കൂൾ സോഷ്യൽ സർവീസ് ക്ലബ് അംഗങ്ങളും സീഡ് ക്ലബ് അംഗങ്ങളും ഈ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800 
