ഇലവീഴാപൂഞ്ചിറ: കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിൽ എത്തുന്ന വിനോദസഞ്ചാരികളുടെ വർദ്ധനവ് കണക്കിലെടുത്ത് സുരക്ഷാ നിയന്ത്രണവും അടിസ്ഥാന സൗകര്യ വികസനവും വളരെ അടിയന്തരമായി നടപ്പിലാക്കുമെന്ന് ഇലവീഴാപൂഞ്ചിറ സന്ദർശിച്ച കോട്ടയം ജില്ലാ കളക്ട്ർ ജോൺ വി.സാമുവേൽ അറിയിച്ചു.
മേലുകാവ് ഗ്രാമപഞ്ചായത്തിൻ്റെയും ഡി.റ്റി.പി.സിയുടെയും സംയുക്ത മേൽനോട്ടത്തിൽ ഇലവീഴാപൂഞ്ചിറയിലെ സുരക്ഷ നിയന്ത്രണവും അടിസ്ഥാന സൗകര്യ വികസനവും മാലിന്യ സംസ്കരണവും നടപ്പിലാക്കുവാനാണ് കളക്ടറുടെ തീരുമാനം. ഇലവീഴാപൂഞ്ചിറയിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങൾക്ക് ബി.എസ്.എൻ.എൽ ടവർ ഭാഗത്ത് പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തും.
ഇലവീഴാപൂഞ്ചിറയിലെ വിവിധ ടൂറിസം പോയിൻ്റുകളിൽ വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കും. ദിശാബോർഡുകൾ, പോലീസ് എയ്ഡ് പോസ്റ്റ്, ടൂറിസം ഇൻഫർമേഷൻ സെൻ്റർ, അമെനറ്റി സെൻ്ററുകൾ എന്നിവ സ്ഥാപിക്കും എന്ന് കോട്ടയം ജില്ലാ കളക്ടർ ജോൺ വി. സാമുവേൽ പറഞ്ഞു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800