കോട്ടയം: ജുവൽ ഓട്ടിസം ആൻഡ് ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓട്ടിസം അവബോധ പരിപാടി നടക്കും. ഏപ്രിൽ 2 ന് വൈകിട്ട് 7 മണിക്ക് കോട്ടയം ലുലു മാളിൽ വച്ച് നടക്കുന്ന പരിപാടിയിൽ മലയാളത്തിലെ പ്രശസ്ത നടൻ പ്രേം പ്രകാശ് വിശിഷ്ടാഥിതിയായി പങ്കെടുക്കും. ഏപ്രിൽ 3 മുതൽ 30 വരെ കോട്ടയം ജുവൽ ഓട്ടിസം ആൻഡ് ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററിൽ വച്ച് സ്ക്രീനിംഗ് ക്യാമ്പും നടക്കും.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
ഇന്ത്യയിൽ തന്നെ ആദ്യ കാലഘട്ടങ്ങളിൽ സ്ഥാപിതമായ ചുരുക്കം ചില ഓട്ടിസം സെന്ററുകളിൽ ഒന്നാണ് ജുവൽ ഓട്ടിസം ആൻഡ് ചൈൽഡ് ഡെവലപ്പ്മെന്റ് സെന്റർ. 2008 കാലഘട്ടം മുതൽ ഈ സ്ഥാപനം വിജയകരമായി പ്രവർത്തിച്ചുവരുന്നു. ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളുടെ കണക്ക് എടുക്കുകയാണെങ്കിൽ 1990കളിൽ 700 കുട്ടികളിൽ 1 കുട്ടി എന്ന അനുപാദത്തിൽ ആയിരുന്നു കണക്കുകൾ സൂചിപ്പിച്ചിരുന്നത് എന്നാൽ 2025ഇൽ 700ഇൽ 35 കുട്ടികൾ എന്നാ കണക്കിലേക്ക് എത്തി നിൽക്കുന്നു.