പാലാ: നഗരസഭാ വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാനായി ജോസ്.ജെ.ചീരാംകുഴി (കേ.കോൺ (എം)യെ തെരഞ്ഞടുത്തു. പാലാ നഗരസഭാ ഏഴാ വാർഡ് കൗൺസിലറാണ് കേരളാ കോൺഗ്രസ് എം പ്രതിനിധിയാണ് ജോസ് ചീരാംകുഴി.
എൽ.ഡി.ഫ് ജില്ലാ കൺവീനർ പ്രൊഫസർ ലോപ്പസ് മാത്യു, മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ, വൈസ് ചെയർപേഴ്സൺ ബിജിജോ ജോ, കേരളാ കോൺഗ്രസ് എം പാർലമെൻ്റി പാർട്ടി ലീഡർ ആൻ്റോ ജോസ് പടിഞ്ഞാറെക്കര, സി.പി.എം പാർലമെൻ്ററി പാർട്ടി ലീഡർ ജോസിൻ ബിനോ, ടൗൺ മണ്ഡലം പ്രസിഡൻറ് ബിജു പാലുപ്പവടൻ, വികസനസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, കൗൺസിലർമാരായ ലീനാ സണ്ണി പുരയിടം, ബൈജു കൊല്ലംപറമ്പിൽ, ജിമ്മി ജോസഫ് തുടങ്ങിയവർ ജോസ് ചീരാംകുഴിയെ അഭിനന്ദിച്ചു. പാലാ DEO വരാണാധികാരിയായിരുന്നു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800