കരൂർ: കരൂർ ഗ്രാമപഞ്ചായത്തിൽ 13-ാം വാർഡിൽ പെട്ട ചിറ്റാർ -ആമേറ്റുപള്ളി റോഡിന് പത്തു ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. കെ.ജെ. ഫിലിപ്പ് കുഴികുളം, കുഞ്ഞുമോൻ മാടപ്പാട്ട്, ബിനു പുലിയുറുമ്പിൽ, ജോർജ് വേരനാക്കുന്നേൽ, കുട്ടിച്ചൻ പുത്തൻപുരക്കൽ, ഫ്രാൻസിസ് തേനാടികുളത്തിൽ, ദേവസ്യച്ഛൻ തേനാടികുളത്തിൽ, രാജു വെട്ടുകല്ലേൽ, ബിജു സൂര്യവിലാസം, ജെബിൻ തേനാടികുളത്തിൽ, ലിബിൻ വാതനല്ലൂർ, ചാക്കോച്ചൻ പുത്തൻപുരക്കൽ, ബിജു പുലിയുറുമ്പിൽ, ജോണി വടക്കേതേനടികുളത്തിൽ, ഭട്ടാകരൻ കോഴനാൽ, ഷിബിൻ വാതനല്ലൂർ, ബാബു ചേരിക്കതൊടുകയിൽ, ബാബു താഴത്തുമണ്ണൂർ തുടങ്ങിയവരോടൊപ്പം റോഡ് സന്ദർശിച്ചതിനുശേഷം ആണ് തുക അനുവദിച്ചത്.
2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് റീ ടാറിങ്ങിനും കോൺക്രീറ്റിങ്ങിനും ആയിട്ടാണ് പണം അനുവദിച്ചിരിക്കുന്നത്. ഈ റോഡിൻറെ കുറച്ചുഭാഗം പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പുനരുദ്ധരിച്ചിരുന്നു. ബാക്കി ഭാഗത്തിന്റെ പുനർനിർമാണത്തിനാണ് ജില്ലാ പഞ്ചായത്തിൽ നിന്നും തുക അനുവദിച്ചിരിക്കുന്നത്.
റോഡ് സഞ്ചാരയോഗ്യമാക്കാത്തതിൽ നാട്ടുകാരുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉടൻ തന്നെ റോഡ് നിർമ്മാണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800