പാലാ: കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള കടുത്ത അവഗണനയിൽ പ്രതിഷേധിച്ച്, ബജറ്റിലെ പ്രത്യക്ഷമായ അവഗണനയിൽ പ്രതിഷേധിച്ച് കേരളവും ഇന്ത്യയിൽ തന്നെ എന്ന മുദ്രാവാക്യം ഉയർത്തി മാർച്ച് 7 ന് കോട്ടയം ഹെഡ് പോസ്റ്റോഫീസ് പിക്കറ്റ് ചെയ്യുന്നതാണെന്ന് കേരളാ കോൺഗ്രസ് (ബി) കോട്ടയം ജില്ലാ കമ്മിറ്റി ഭാരവാഹികൾ പാലാ മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
എ ഫോർ ആന്ധ്ര, ബി ഫോർ ബീഹാർ എന്നും പരസ്യമായി പറയുന്ന രീതിയിൽ കേന്ദ്രാവണന മാറിയപ്പോൾ കേരളീയർ ഒറ്റ മനുഷ്യനെ പോലെ ഈ കാട്ടു നീതിക്കെതിരെ പ്രതികരിച്ചെ മതിയാവൂ. ഇക്കഴിഞ്ഞ പഞ്ചായത്ത് ഉപതെരെഞ്ഞെടുപ്പുകളിൽ പോലും ഇടത് പക്ഷ നയങ്ങൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ ഓടയ്ക്കൽ അഭിപ്രായപ്പെട്ടു.പ്രതിപക്ഷത്തിൻ്റെ വാദമുഖങ്ങൾ ജനങ്ങൾ സ്വീകരിച്ചില്ലാ എന്നതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ് തെരെഞ്ഞെടുപ്പിലെ വിജയമെന്നും ഔസേപ്പച്ചൻ ഓടയ്ക്കൽ കൂട്ടി ചേർത്തു.
പാലാ മീഡിയാ അക്കാഡമിയിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ പ്രശാന്ത് നന്ദകുമാർ (ജില്ലാ പ്രസിഡണ്ട്), ഔസേപ്പച്ചൻ ഓടയ്ക്കൽ (സംസ്ഥാന ജോയിൻ്റ് സെക്രട്ടറി), ജില്ലാ വൈസ് പ്രസിഡൻറ് ശശിധരൻ ബി, ജനറൽ സെക്രട്ടറിമാരായ അനസ്ബി, മനോജ് പുളിക്കൽ, ജില്ലാ സെക്രട്ടറിമാരായ അനൂപ് പിച്ചകപ്പള്ളി, അജീന്ദ്ര കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സതീഷ് ബാബു, ലൂക്കാച്ചൻ പി ജെ, അഡ്വ.സുജിത്ത്, വിജയകുമാർ ശ്രീവത്സം, ജയകുമാർ, ശ്രീരാജ് വി നായർ, കൃഷ്ണൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.