കരൂർ: ഉന്നത വിദ്യാഭ്യാസ രംഗത്ത് ദേശീയ പ്രാധാന്യമേറിക്കഴിഞ്ഞ വലവൂർ ട്രിപ്പിൾ ഐ.ടി യോട് ചേർന്ന് തൊഴിൽ മേഖല കൂടി ഉറപ്പു വരുത്തുന്നതിനായി "ഇൻഫോസിറ്റി" കൂടി സ്ഥാപിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും ഇതിനായി നാടിൻ്റെ എല്ലാ പിന്തുണയും ഉണ്ടാവണമെന്നും ജോസ്.കെ.മാണി എം.പി പറഞ്ഞു.
കരൂരിനു മാത്രമായി 74 കോടിയുടെ ശുദ്ധജല വിതരണ പദ്ധതിയാണ് സർക്കാർ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വലവൂർ കൺവൻഷൻ സെൻ്ററിൽ കേരള കോൺ (എം) കരൂർ മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ജോസ്.കെ.മാണി. തദ്ദേശ തെരഞ്ഞെടുപ്പിനായി ഒരുങ്ങുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് കുഞ്ഞുമോൻ മാടപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന പാർട്ടി പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. പ്രൊഫ. ലോപ്പസ് മാത്യു, പെണ്ണമ്മ ജോസഫ്, ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവാൽ, രാജേഷ് വാളിപ്ലാക്കൽ, ടോബിൻ കെ.അലക്സ്, ഡോമിനിക് എലിപ്പുലിക്കാട്ട്, ടോം തടത്തിക്കുഴി, ഷാജി കൊല്ലിത്തടം എന്നിവർ പ്രസംഗിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800