പാലാ: ഞാനെന്നും ഒരു ജോസഫ് ഗ്രൂപ്പ് കാരനാണ് അത് മാത്രമല്ല ഞാനൊരു യു ഡി എഫ് മൈന്റ് കാരനുമാണ്.അതുകൊണ്ടാണ് ഇടതുപക്ഷം വരാതിരിക്കാൻ ഞങ്ങൾ ബിജെപി യുമായി കൂട്ട കൂടിയത്. എല്ലാ പഞ്ചായത്ത് കമ്മിറ്റിയിലും ബിജെപി യുമായി കൂട്ട കൂടിയില്ലേ എന്ന് ചോദിച്ചു ഇറങ്ങി പോകുന്ന എൽ ഡി എഫ് പഞ്ചായത്തംഗങ്ങളോട് ഒന്ന് ചോദിക്കട്ടെ നിങ്ങൾ എന്തിനാണ് താമര ചിഹ്നത്തിൽ നിന്നും മത്സരിച്ചു ജയിച്ച ബിജെപി കാരനായ വിജയനുമായി കൂട്ട് കൂടിയത്. അതിനു നിങ്ങൾക്ക് മറുപടിയുണ്ടോ എന്ന് പാലാ മീഡിയാ അക്കാദമിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ മുൻ കിടങ്ങൂർ പഞ്ചായത്ത് പ്രസിഡണ്ട് തോമസ് മാളിയേക്കൽ ചോദിച്ചു.
അപ്പോൾ അധികാരത്തിനായി ആരുമായും കൂട്ടുകൂടാമെന്നല്ലേ ഇതിന്റെ ധ്വനി. ഞങ്ങൾ ഒരു അഴിമതിയും ഇവിടെ കാണിച്ചിട്ടില്ല. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടയ്ക്കലിന്റെ ഫണ്ടിൽ നിന്നുള്ള ഉയരവിളക്ക് വാങ്ങിക്കേണ്ട എന്ന നിലപാടായിരുന്നു കാലുമാറിയ ബിജെപി മെമ്പർ വിജയന് ഉണ്ടായിരുന്നത്. അതിനു അദ്ദേഹം ഓരോ മുട്ടുശാന്തികൾ പറഞ്ഞുകൊണ്ടിരുന്നു. തുടക്കം മുതൽ സിപിഎം മെമ്പര്മാരുമായുള്ള കൂട്ടുകെട്ടായിരുന്നു കെ ജി വിജയന് ഉണ്ടായിരുന്നത്. അതാണ് അദ്ദേഹത്തിന് പറ്റിയ വിന.
അധികാരത്തിൽ ഇരുന്നപ്പോൾ ജനങ്ങൾക്ക് വേണ്ടിയാണ് പ്രവർത്തിച്ചത്. അത് ഇനിയും തുടരും. ഒരു സ്‌കൂട്ടറിലാണ് എന്റെ പ്രവർത്തനം ഇനിയും അങ്ങനെ തന്നെ ആയിരിക്കും. ഞാൻ ഒരു ഈശ്വര വിശ്വാസിയാണ്. അധികാരം പോയിട്ടും ഇന്നലെ വൈകിട്ട് എന്റെ വീട്ടിൽ പ്രാർത്ഥന ഉണ്ടായിരുന്നു. മാളിയേക്കൽ തോമ റമ്പാന്റെ കുടുംബമാണ് ഞങ്ങളുടേത്. കൊടുങ്ങല്ലൂരിൽ നിന്നും നിരണത്തും കടപ്പൂരും ഒക്കെയായി പറന്നു കിടക്കുന്ന പുരാതന കത്തോലിക്കാ കുടുംബമാണ് ഞങ്ങളുടേത്. ദൈവം തന്നു, ദൈവം എടുത്തു, ദൈവത്തിന്റെ നാമം വാഴ്ത്തപ്പെടട്ടെ എന്നെ ഞാൻ പറയുന്നുള്ളൂ എന്നും തോമസ് മാളിയേക്കൽ പറഞ്ഞു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800