കൊച്ചി: സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനി എന്നിവർ ഒപ്പ് വച്ച് സംയുക്തമായി ഇറക്കിയിരിക്കുന്ന കുർബാന സമവായ സർക്കുലർ സഭ അനുകൂല സംഘടനയായ കാത്തലിക്ക് നസ്രാണി അസോസിയേഷൻ്റെ നേതൃത്വത്തിൽ വിശ്വാസികൾ പ്രതിഷേധ സൂചകമായി അഗ്നിക്ക് ഇരയാക്കി.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
വലിയ നോമ്പിൻ്റെ ആദ്യ ദിനമായ (മാർച്ച് 3 തിങ്കൾ) ഇന്ന് രാവിലെ 11ന് സഭാ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസ് പ്രവേശന കവാടത്തിൽ വച്ചാണ് സർക്കുലർ കത്തിച്ചത്.
സഭയുടെ സത്യകുർബാനയും നിരോധിച്ച കുർബാനയും ഒരേ ബലിപീഠത്തിൽ അർപ്പിക്കാൻ സർക്കുലറിൽ പ്രഖ്യാപിച്ച മേജർ ആർച്ച്ബിഷപ്പും മെത്രാപ്പോലീത്തൻ വികാരിയും സഭ പ്രബോധനങ്ങളുടെ ലംഘനമാണ് നടത്തിയിരിക്കുന്നത്. അതിനാൽ മേജർ ആർച്ച്ബിഷപ്പ്മാർ റാഫേൽ തട്ടിലും, മെത്രാപ്പോലീത്തൻ വികാരിമാർ ജോസഫ് പാംപ്ലാനിയും രാജിവച്ച് ഒഴിയണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ആവശ്യപ്പെട്ടു.
തികച്ചും സഭ വിരുദ്ധവും മെത്രാൻ സിനഡിനെ വെല്ലുവിളിക്കുന്നതിന് തുല്യമാണ് പുതിയ സമവായ സർക്കുലർ ഇത് വിശ്വാസി സമൂഹം അംഗീകരിക്കില്ല. ആസ്പത്രിയിൽ കഴിയുന്ന മാർപാപ്പയെ പോലും വെല്ലുവിളിച്ച് കൊണ്ടുള്ള സർക്കുലറാണ് ഇറക്കിയിരിക്കുന്നത്. ഈ സർക്കുലർ സിനഡ് തീരുമാനങ്ങളെ മറികടന്ന് മെത്രാൻ സിനഡിനെ നിഷ്പ്രഭമാക്കിയതായി സി എൻ എ ചെയർമാൻ ഡോ. എം പി ജോർജ് ആരോപിച്ചു.
സിനഡ് മെത്രാൻ സംലം ജനാഭിമുഖ കുർബാന അംഗീകരിക്കുന്നോ? സിനഡ് മെത്രാൻമാർ മറുപടി പറയണം. സമവായം സഭയുടെ ഔദ്യോഗികം ആണോ? ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തണം സിഎൻഎ ആവശ്യപ്പെട്ടു. ചെയർമാൻ ഡോ. എം. പി ജോർജ്, ഭാരവാഹികളായ പോൾസൺ കുടിയിരിപ്പിൽ, ഷൈബി പാപ്പച്ചൻ, ഉന്നതാധികാര സമിതി അംഗങ്ങളായ ബൈജു ഫ്രാൻസീസ്, ഷിജു സെബാസ്റ്റ്യൻ, ബേബി ചിറ്റിലപ്പിള്ളി, പോൾ മാത്യു, ജോസ് വർക്കി, എൻ എ സെബാസ്റ്റ്യൻ, എൻ.പി ആൻ്റണി, ഡേവീസ് ചൂരമന, ജോസ് വി. ദേവസി, ലാലു പുളിക്കത്തറ എന്നിവർ നേതൃത്വം നൽകി.