Hot Posts

6/recent/ticker-posts

അഖില കേരള വോളിബോൾ ടൂർണമെൻ്റ് 'കൊല്ലപ്പള്ളി വോളി' 16 മുതൽ 23 വരെ

പാലാ: വളർന്നു വരുന്ന യുവ തലമുറ മയക്കുമരുന്നിനും അക്രമവാസനകൾക്കും അടിമപ്പെടാതെ മാനസിക ഉല്ലാസത്തിനും ശാരീരിക വ്യായാമത്തിനും സമയം ചെലവഴിക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലപ്പള്ളി ജനകീയ സമിതി അഖില കേരള വോളിബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു. 16 മുതൽ 23 വരെ കൊല്ലപ്പള്ളി പഞ്ചായത്ത് ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ 10 പുരുഷ - വനിത ടീമുകൾ പങ്കെടുക്കും.
പണ്ട് നമ്മുടെ നാട്ടിൻപുറങ്ങളിൽ എവിടെയും കണ്ടിരുന്ന വോളിബോളിനെ നാടിൻ്റെ നന്മക്കുവേണ്ടി ജനഹൃദയങ്ങളിൽ തിരികെ എത്തിക്കുക എന്ന ചിന്തയാണ് ഒരാഴ്ച നീണ്ടുനില്ക്കുന്ന ടൂർണമെൻ്റിൻ്റെ പിന്നിലെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
വിജയികൾക്ക് ഒന്നാം സമ്മാനമായി 25,001 രൂപ കാഷ് അവാർഡും മൊടൂർ ദേവസ്യ ത്രേസ്യാമ്മ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനമായി വെള്ളിയാം കണ്ടം പാപ്പൻ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 20,001 രൂപ കാഷ് അവാർഡും നല്കും. 16 ന് വൈകുന്നേരം 6.30 ന് മാണി സി.കാപ്പൻ എം.എൽ.എ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. ടൂർണമെൻ്റ് കമ്മിറ്റി രക്ഷാധികാരിയും വാർഡ് മെമ്പറുമായ ജയ്സൺ പുത്തൻകണ്ടം അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡൻ്റ് ജിജി തമ്പി മുഖ്യപ്രഭാഷണം നടത്തും ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ കുര്യാക്കോസ് ജോസഫ് മുഖ്യാതിഥിയും. മേലുകാവ് സി.ഐ. എം.ഡി.അഭിലാഷ് വിശിഷ്ടാതിഥിയായിരിക്കും. 
ടൂർണമെൻ്റ് കമ്മിറ്റി രക്ഷാധികാരി ഷിജു കടുതോടിൽ ആമുഖ പ്രസംഗം നടത്തും. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.ജി സോമൻ, ഉഷ രാജു തുടങ്ങിയ ജനപ്രിതിനിധികളും രാഷ്ട്രീയ കക്ഷി നേതാക്കളും വിവിധ സംഘടന ഭാരവാഹികളും ടൂർണമെൻ്റ് കമ്മിറ്റി ജനറൽ കൺവീനർ സാം കുമാർ കൊല്ലപ്പള്ളിൽ, ചെയർമാൻ ഷാജി കാണ്ടാമറ്റത്തിൽ, ട്രഷറർ അഗസ്റ്റിൻ പുളിയൻ പറമ്പിൽ, പ്രോഗ്രാം കൺവീനർ സിബി അഴകൻപറമ്പിൽ, കെ.സി. തങ്കച്ചൻകുന്നുംപുറം, പ്രശാന്ത് നാരായണൻ, ജസ്റ്റിൻ പുളിയൻപറമ്പിൽ, മീഡിയ കൺവീനർമാരായ രതീഷ് കിഴക്കേപ്പറമ്പിൽ ബിനു വള്ളോം പുരയിടം തുടങ്ങിയവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ ടൂർണമെൻ്റ് കമ്മിറ്റി രക്ഷാധികാരികളായ ജയ്സൺ പുത്തൻകണ്ടം, ഷിജു പോൾ, ജനറൽ കൺവീനർ സാംകുമാർ കൊല്ലപ്പള്ളിൽ, മീഡിയ കോ-ഓർഡിനേറ്റർമാരായ ബിനു വള്ളോം പുരയിടം, രതീഷ് കിഴക്കേപ്പറമ്പിൽ, വൈസ് ചെയർമാൻമാരായ സിബി അഴകൻപറമ്പിൽ, സണ്ണി തറപ്പേൽ, അഗസ്റ്റിൻ ബേബി, ജസ്റ്റിൻ പുളിയൻപറമ്പിൽ, കെ.ടി. ബാബു, ഷിബു ജോസഫ്, ജോസുകുട്ടി പുളിയൻപറമ്പിൽ, മനോജ്കവുങ്ങും മറ്റത്തിൽ തുടങ്ങിയവർ പരിപാടികൾ വിശദീകരിച്ചു.

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions

MORE STORIES

ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
ചേർപ്പുങ്കൽ ബി വി എം കോളേജിൽ അധ്യാപക ഒഴിവ്