കോരുത്തോട്: കോരുത്തോട് ഗ്രാമ പഞ്ചായത്തും ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയും കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റിയും ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയും കോരുത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി 'സ്പർശം 2025' പാലിയേറ്റീവ് രോഗി സംഗമം മാർച്ച് 15 ശനിയാഴ്ച കോരുത്തോട് സെന്റ് മേരീസ് ജാക്കോബെറ്റ് സിറിയൻ ചർച്ച് പാരിഷ് ഹാളിൽ വച്ച് കോരുത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജാൻസി സാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്നു.
പ്രസ്തുത യോഗം പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രിയ എൻ മുഖ്യ പ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി പാരാ ലീഗൽ വോളന്റിയർ അഡ്വ. കെ. ആർ ഷാജി, കോരുത്തോട് PHC മെഡിക്കൽ ഓഫീസർ ഡോ. അഞ്ചു പി.എ, ദയ ചെയർമാൻ പി.എം. ജയകൃഷ്ണൻ, വൈസ് ചെയർമാനും പാരാലിഗൽ വോളന്റിയറുമായ സോജ ബേബി, ദയ എക്സിക്യൂട്ടീവ് മെമ്പർ ലിൻസ് ജോസഫ്, ദയ കോർഡിനേറ്റർ വിഷ്ണു ജയകൃഷ്ണൻ, കോരുത്തോട് പാലിയേറ്റിവ് കെയർ നഴ്സ് ജയ വേണുഗോപാൽ, മുൻ പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറുമായ സന്ധ്യ, വിവിധ സാമൂഹ്യ- സാംസ്കാരിക രാഷ്ട്രീയ നേതാക്കളും ആയുർവ്വേദ, അലോപ്പതി,ഹോമിയോ ഡോക്ടർമാരും പങ്കെടുത്തു.
മീറ്റിംഗിൽ ദയ ചെയർമാൻ പി.എം. ജയകൃഷ്ണനെ ആദരിച്ചു. തുടരെയുള്ള വർഷങ്ങളിൽ കോരുത്തോട് ഗ്രാമപഞ്ചായത്തിലെ രോഗികൾക്ക് മുടക്കം കൂടാതെ സഹായ സേവനങ്ങൾ എത്തിച്ചു നൽകുന്നതും മികച്ച പാലിയേറ്റീവ് പരിചരണവും ആദരവിന് അർഹനാക്കി.
മീറ്റിംഗിൽ നിയമ സഹായ ക്ലിനിക്ക്, ബോധവൽക്കരണ ക്ലാസ്, ആയുർവേദ അലോപ്പതി ഹോമിയോ ക്യാമ്പുകൾ എന്നിവ നടത്തി. വീൽചെയർ, വാക്കർ, ഡയാലൈസർ, ക്രച്ചസ് തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളും ഡയപ്പർ, അണ്ടർ പാഡ് തുടങ്ങിയ മെഡിക്കൽ കിറ്റുകളും ദയ രോഗികൾക്ക് വിതരണം ചെയ്തു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800