
കോട്ടയം: എൻ.ഡി.എ. നേതൃത്വം കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടിയോട് കാട്ടുന്ന അവഗണനയെക്കുറിച്ച് സംസ്ഥാന നേതൃയോഗം ബുധനാഴ്ച പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന് വിശദമായ ചർച്ച നടത്തി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, പി. വി. അൻവർ നേതൃത്വം കൊടുക്കുന്ന തൃണമൂൽ കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചു.
ഏപ്രിൽ മാസത്തിൽ നടക്കുന്ന ലയന സമ്മേളനത്തിന് ശേഷം തൃണമൂൽ കോൺഗ്രസിൽ പ്രവർത്തിക്കാൻ തീരുമാനിച്ച യോഗത്തിൽ പങ്കെടുത്ത ആലപ്പുഴ ജില്ലക്കാരായ 3 പേർ പിന്നീട് നൽകിയത് വ്യാജ വാർത്തയാണെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടി ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
പാർട്ടി ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, വർക്കിങ്ങ് ചെയർമാൻ ഡോ. ദിനേശ് കർത്താ, സംഘടന ചുമതല ഉള്ള വൈസ് ചെയർമാൻ പ്രൊഫ. ബാലു ജി വെള്ളിക്കര, ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ലൗജിൻ മാളിയേക്കൽ, സംസ്ഥാന ജനറൽ സെക്രട്ടറി മോഹൻദാസ് ആമ്പലാറ്റിൽ, ഗണേഷ് ഏറ്റുമാനൂർ, മറ്റ് ജില്ലാ പ്രസിഡൻ്റുമാർ, പോഷക സംഘടനകളുടെയും സംസ്ഥാന ജില്ലാ ഭാരവാഹികളുടെയും നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റ്മാരും ഒന്നിച്ച് കോട്ടയം പ്രസ് ക്ലബിൽ എത്തിയാണ് പത്രസമ്മേളനം നടത്തിയത്.
ഈ സാഹചര്യത്തിൽ ഡെമോക്രാറ്റിക്ക് പാർട്ടിയിൽ നിന്നും നേതാക്കളെ പുറത്താക്കി എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും, നിലവിൽ കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പ്രവർത്തനം തുടരുമെന്നും ലയന സമ്മേളനത്തോടെ മാത്രമേ പാർട്ടി പിരിച്ചു വിടുകയുള്ളുവെന്നും ആയതിന് മുന്നോടിയായി മാർച്ച് മാസം 9-ാം തീയതി കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടിയുടെ സംസ്ഥാന നേതൃയോഗം ചേരുന്നതാണെന്നും, രഞ്ജിത്ത് എബ്രഹാം തോമസെന്ന വൈസ് ചെയർമാൻ പാർട്ടിക്കില്ലെന്നും സംഘടനാ ചുമതലയുള്ള പാർട്ടി വൈസ് ചെയർമാൻ പ്രൊഫ. ബാലു ജി വെള്ളിക്കര അറിയിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800