കോട്ടയം: ബ്രോക്കർമാരും, മില്ലുകാരും, പാഡി ഓഫീസർമാരും ചേർന്ന് നെൽകർഷകരെ ചൂഷണം ചെയ്യുകയാണെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാനും തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്ററുമായ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. ഒത്തുകളി മൂലം നെൽ കർഷകർ ആത്മഹത്ത്യയുടെ വക്കിലാണെന്നും അദ്ദേഹം പറഞ്ഞു.
കൊയ്ത്തിന് വേണ്ടിടത്തോളം യന്ത്രങ്ങളുടെയും, മില്ലുകളുടെയും ക്രമീകരണമുണ്ടാക്കാൻ സർക്കാർ തയാറാകണമെ ന്നു സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. കർഷകർ കൊയ്ത് കൂട്ടിയിരിക്കുന്ന നെല്ലിന് കിഴിവ് അവശ്യപ്പെട്ട് കർഷകരെ ചൂഷണം ചെയ്യാൻ പാഡി ഓഫീസർമാർ ഒത്താശ ചെയ്തു കൊടുക്കുന്നത് സർക്കാർ കണ്ടില്ല എന്ന് നടിക്കുകയാണെന്നും അടിയന്തിരമായി നെല്ല് സംഭരിച്ച് കർഷകർക്കെതിരെ നടക്കുന്ന ചൂഷണം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളാ കോൺഗ്രസിന്റെയും, തൃണമൂൽ കോൺഗ്രസിന്റെയും സംയുക്ത ജില്ലാ നേതൃയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് വൈസ് ചെയർമാൻ പ്രൊഫ. ബാലു ജി വെള്ളിക്കര, കെ.പി. അൻസാരി, ലൗജിൻ മാളിയേക്കൽ, ശിവപ്രസാദ് ഇരവിമംഗലം, ഈപ്പച്ചൻ അത്തിയാലിൽ, എം.എം. ഖാലിദ്, രാജേഷ് ഉമ്മൻ കോശി, ഷമീർ ഇസ്മായിൽ, സുമി സുനിൽ, സന്തോഷ് മൂക്കാലക്കാട്ട്, എം റ്റി അശോകൻ, കെ ബി ഗോപൻ കുമാരനല്ലൂർ, രമേശ് വി ജി, സാബു കല്ലാച്ചേരി, സുനിച്ചൻ, വി.എസ് ഗോപകുമാർ, സി എം ജേക്കബ്, കെ എം കുര്യൻ, സുരേഷ് ബാബു പി ബി, ഷാജി കെ.കെ, ബൈജു മാടപ്പാട്, ഗോപകുമാർ, ജ്യോതിഷ് മോഹൻ, ജോർജ് സിജെ എന്നിവർ പ്രസംഗിച്ചു.
ലഹരിമാഫിയക്കെതിരെ ജനകീയ പ്രതിരോധം തീർക്കാനായി തൃണമൂൽ കോൺഗ്രസ് കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 17 -3 -2025 തിങ്കൾ 10 AM ന് കോട്ടയം കളക്ട്രേറ്റിന് മുന്നിൽ പ്രധിഷേധ ധർണ നടത്തും. തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ സമരം ഉദ്ഘാടനം ചെയ്യും.

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800