കോട്ടയം: ലോക ഉപഭോക്തൃ അവകാശ ദിനത്തിന്റെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാതല പരിപാടി സംഘടിപ്പിച്ചു. കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ഗുണഭോക്താക്കൾക്ക് ഗുണമേന്മയുള്ള സാധനങ്ങൾ ലഭിക്കാൻ ഒരു പരിധി വരെ ഉപഭോക്തൃ സമിതിയുടെ ഇടപെടൽ കാരണമാകുന്നുണ്ടെന്ന് എം.എൽ.എ. പറഞ്ഞു. ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ജില്ലാ പ്രസിഡന്റ് വി.എസ്. മനുലാൽ അധ്യക്ഷത വഹിച്ചു.
ഉപഭോക്തൃ സംരക്ഷണ നിയമം എന്ന വിഷയത്തിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാനൽ ലോയർ അഡ്വ. വിവേക് മാത്യു വർക്കിയും സുസ്ഥിര ജീവിത ശൈലിയിലേക്കുള്ള ശരിയായ മാറ്റം എന്ന വിഷയത്തിൽ എം.ജി. സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട്‌സ് പ്രൊഫസർ ആൻഡ് ഡീൻ ഡോ. പി. വി. ജിജിയും ക്ലാസ് എടുത്തു.
ചടങ്ങിൽ ജില്ലാ സപ്ലൈ ഓഫീസർ ഇൻ ചാർജ് പി.കെ. ഷൈനി, ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ അംഗം കെ.എം. ആന്റോ, കൺസ്യൂമർ ഗൈഡൻസ് ആൻഡ് റിസർച്ച് സൊസൈറ്റി ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി പി.ഐ. മാണി, കേരള കൺസ്യൂമർ ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ഹലീൽ റഹ്‌മാൻ, കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി രാജി ചന്ദ്രൻ, ജില്ലാ സപ്ലൈ ഓഫീസ് ജൂനിയർ സൂപ്രണ്ട് എം.ആർ. മനോജ്കുമാർ എന്നിവർ പങ്കെടുത്തു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800