കോട്ടയം: മാലിന്യമുക്ത നവകേരളം ജില്ലാതല പ്രഖ്യാപനത്തിനു മുന്നോടിയായി എല്ലാ സർക്കാർ ഓഫീസുകളിലും നിശ്ചിത മാനദണ്ഡപ്രകാരമുള്ള ശുചിത്വ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ നിർദ്ദേശിച്ചു.
ഹരിതചട്ടങ്ങൾ പാലിച്ചാണ് ഓഫീസുകളുടെ പ്രവർത്തനമെന്നും മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുന്നുണ്ടെന്നും വകുപ്പുമേധാവികൾ ഉറപ്പുവരുത്തണം. ഹരിതചട്ടം പാലിക്കുന്നതായുള്ള ബോർഡ് ഓഫീസുകളിൽ സ്ഥാപിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഇതുവരെ നോഡൽ ഓഫീസർമാരെ നിയമിക്കാത്തിടങ്ങളിൽ അടിയന്തരമായി നിയമിക്കണം.
ഇതുസംബന്ധിച്ചു ചേർന്ന അവലോകനയോഗത്തിൽ ജില്ലാ കളക്ടർ അധ്യക്ഷത വഹിച്ചു. എൽ.എസ്.ജി.ഡി. ജോയിന്റ് ഡയറക്ടർ ബിനു ജോൺ, മാലിന്യമുക്ത നവകേരളം കോ ഓർഡിനേറ്റർ ടി.പി. ശ്രീശങ്കർ എന്നിവർ സംസാരിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800 
