കോട്ടയം: പ്രധാനമന്ത്രി ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവത്കരണ (പി.എം.എഫ്.എം.ഇ.) പദ്ധതിയുമായി ബന്ധപ്പെട്ട് സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ അറിയിച്ചു.
ഭക്ഷ്യ സംസ്‌കരണ മേഖലയിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കാനും നിലവിലുള്ള സംരംഭങ്ങൾ പുതിയ മെഷീനറികൾ ഉപയോഗിച്ച് വിപുലീകരിക്കാനും സഹായകരമായ കേന്ദ്ര സർക്കാർ പദ്ധതിയാണ് പി.എം.എഫ്.എം.ഇ. 

സ്ഥിര മൂലധന നിക്ഷേപത്തിന്റെ 35 ശതമാനം (പരമാവധി 10 ലക്ഷം രൂപ വരെ) സബ്സിഡി ലഭിക്കും. പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാനും ബാങ്ക് വായ്പ ലഭ്യമാക്കാനും ജില്ലാ റിസോഴ്സ് പേഴ്സൺമാരുടെ സഹായവും കേന്ദ്രത്തിൽ ലഭ്യമാണ്.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800