മേലുകാവ്: കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, വന്യജീവി ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനും കടൽ മത്സ്യമേഖലകളെ സംരക്ഷിക്കുന്നതിനുമുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് കേരള കോൺഗ്രസ് (എം) എന്ന് ജോസ് കെ. മാണി അഭിപ്രായപ്പെട്ടു.
പാലാ നിയോജക മണ്ഡലത്തിൽ കെ.എം. മാണി തുടങ്ങി വെച്ച ജനോപകാര പദ്ധതികൾ എല്ലാം പൂർത്തിയാക്കാൻ പാലാ നിയോജക മണ്ഡലത്തിലെ എല്ലാ ജനങ്ങളും കേരള കോൺഗ്രസ് (എം) നോടൊപ്പം നില്ക്കണം എന്ന് ജോസ് കെ. മാണി എം പി ആവശ്യപ്പെട്ടു.
പാലാ നിയോജക മണ്ഡലത്തിലെ മലയോര മേഖലയുടെ വികസന പദ്ധതികൾ ആയ റോഡുകളും ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല് ടൂറിസം പദ്ധതികൾക്ക് തുടക്കം കുറിച്ചതും വിദ്യാഭ്യാസ മേഖലയിലും തൊഴിൽ മേഖലയിലും, കാർഷിക മേഖലയിലും, വൈദ്യശാസ്ത്ര മേഖലയിലും, ടൂറിസം മേഖലയിലും വലിയ മുന്നേറ്റം പാലാ മണ്ഡലത്തിൽ നടപ്പാക്കാൻ കഴിഞ്ഞതും ഈ രാഷ്ട്രീയ പാർട്ടിയുടെ ശ്രമഫലമാണ്. ജനങ്ങളോടൊപ്പം നിൽക്കുന്ന രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ജനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുവാൻ അടുത്ത തെരഞ്ഞെടുപ്പിൽ നമ്മുക്ക് ഒരുമിച്ച് നിൽക്കണം എന്ന് അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസ് (എം) മേലുകാവ് മണ്ഡലം പ്രസിഡൻ്റ് റ്റിറ്റോ റ്റി. മാത്യൂ അധ്യക്ഷത വഹിച്ച യോഗത്തിൽ ജോസ് കെ. മാണി എം പി മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയും മുതിർന്ന പാർട്ടി പ്രവർത്തകരെ ആദരിക്കുകയും ചെയ്‌തു. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800