കടനാട്: നീലൂർ കപ്പേളയിൽ വി. യൗസേപ്പിതാവിന്റെ തിരുനാൾ മാർച്ച് 14 മുതൽ 23 വരെ നടക്കും. ഇന്ന് (മാർച്ച് 14) വൈകുന്നേരം 5 ന് തിരുനാൾ കൊടിയേറ്റ്. പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റ് നിർവഹിക്കും. 19 ന് പ്രസിദ്ധമായ ഊട്ടുനേർച്ച.
പ്രധാന തിരുനാൾ ദിവസങ്ങൾ ആയ 22 ന് മൂന്നുതേക്ക് പന്തലിലേക്കും 23 ന് കണ്ടത്തിമാവ് പന്തലിലേക്കും പ്രദക്ഷിണം ഉണ്ടായിരിക്കും. 23 ഞായറാഴ്ച രാത്രി 7.30 ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ വിധു പ്രതാപ് നയിക്കുന്ന മ്യൂസിക്കൽ നൈറ്റ്.
മംഗലത്തിൽ കുടുംബം ആണ് തിരുനാൾ ഏറ്റെടുത്ത് നടത്തുന്നത്. തിരുനാൾ ദിവസങ്ങളിൽ വടി, പുഷ്പം എഴുന്നള്ളിക്കുവാൻ സൗകര്യം ഉണ്ടായിരിക്കും.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800 
