പാലാ: കേരളത്തിലെ നൂറോളം പ്രമുഖ സംരംഭകരുടെ 'സംരംഭക സമ്മേളനം' വ്യാഴാഴ്ച (മാർച്ച് 13) വൈകിട്ട് നാല് മണിക്ക് പാലാ അൽഫോൻസാ കോളേജിൽ വച്ച് നടക്കും. അൽഫോൻസാ കോളേജും Hekmas എന്ന സംരംഭക കൂട്ടായ്‌മയും ചേർന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
പഠനത്തോടൊപ്പം തൊഴിൽ ചെയ്യാൻ വേണ്ടി വിദേശത്തേക്ക് പോവേണ്ടതില്ല, നമ്മുടെ നാട്ടിലെ കോളേജുകൾക്കും ഇത്തരം അവസരങ്ങൾ സമീപ പ്രദേശത്തെ സംരംഭങ്ങളുമായി ചേർന്ന് സൃഷ്ടിക്കാൻ സാധിക്കും എന്ന ആശയമാണ് ഈ പദ്ധതിയിലൂടെ അൽഫോൻസാ കോളേജ് മുന്നോട്ട് വയ്ക്കുന്നത്.
പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കും. സംരംഭകരെയും പുതിയ സംരംഭങ്ങളെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനുള്ള ഒരു വേദിയായി ആണ് ഈ സമ്മേളനം ഒരുക്കുന്നത്. നാലുവർഷ ബിരുദ പദ്ധതിയുടെ ഭാഗമായി ദേശീയ വിദ്യാഭ്യാസ നയം നിഷ്കർഷിക്കുന്ന രീതിയിൽ ബിരുദ വിദ്യാർത്ഥികൾക്ക് പ്രമുഖ സ്ഥാപനങ്ങളിൽ ഇൻ്റേൺഷിപ്പ് നേടാനുള്ള ഒരു മാർഗമായാണ് കോളേജ് ഈ അവസരത്തെ കാണുന്നത്.
ട്രിപ്പിൾ ഐടി പോലുള്ള രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കോളേജ് ഇതിനോടകം തന്നെ മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിങ് ഒപ്പ് വയ്ക്കുകയും വിദ്യാർത്ഥികളുടെ നൈപുണ്യ വികസനത്തിന് ആവശ്യമായ കോഴ്സുകൾ നടത്തിവരികയും ചെയ്യുന്നുണ്ട്. അതിൻറെ ഒരു തുടർച്ചയായി പ്രമുഖ ബിസിനസ് ഗ്രൂപ്പുകളും ആയി MOU കളിൽ ഏർപ്പെടുന്നതിനും ഈ സമ്മേളനം സഹായിക്കും.
ഈ അധ്യയന വർഷത്തിൽ അൽഫോൻസാ കോളേജ് വിജയകരമായി നടപ്പിലാക്കിയ പദ്ധതിയാണ് പഠനത്തോടൊപ്പം തൊഴിലും എന്ന പദ്ധതി. 120 ഓളം വിദ്യാർത്ഥികൾക്ക് നമ്മുടെ സമീപപ്രദേശങ്ങളിൽ ഉള്ള മെഡിസിറ്റി പോലുള്ള പ്രമുഖ സ്ഥാപനങ്ങളിൽ പാർട്ട് ടൈം ജോലി സുരക്ഷിതമായി ചെയ്യുന്നതിനുള്ള അവസരം കോളേജ് ഒരുക്കി കൊടുത്തിരുന്നു. ഈ അവസരം വരും വർഷങ്ങളിൽ ഒരുപാട് വിദ്യാർത്ഥികളിലേയ്ക്ക് എത്തിക്കുന്നതിനും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും കോളേജ് ഈ സംരംഭക സമ്മേളനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നുണ്ട്.
പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ റവ.ഡോ.ഫാ. ഷാജി ജോൺ, വൈസ് പ്രിൻസിപ്പൽ ഡോ.സി. മിനിമോൾ മാത്യു, ഡോ.സി. മഞ്ചു എലിസബത്ത് കുരുവിള, കോളേജ് ബർസാർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. സോണിയ സെബാസ്റ്റ്യൻ, ഐഇഡിസി നോഡൽ ഓഫീസർ പൂർണിമ ബേബി, വുമൺ എന്റർപ്രെന്യൂർഷിപ് മോട്ടിവേഷൻ ക്ലബ് ഡയറക്ടർ ഷീന സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800