പാലാ: പാലായിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പരിശുദ്ധ ഗാഢലൂപ്പെമാതാ ദേവാലയത്തിൽ യൗസേപ്പിതാവിന്റെ തിരുനാളിന് കൊടി ഉയർന്നു. മാർച്ച് 10 മുതൽ മാർച്ച് 19 വരെയാണ് തിരുനാൾ ആഘോഷിക്കുന്നത്.
ഇന്നലെ 12.10നു പള്ളി വികാരി ഫാദർ ജോഷി പുതുപ്പറമ്പിൽ കോടി ഉയർത്തൽ ചടങ്ങ് നിർവഹിച്ചു. വിശുദ്ധ വാരത്തിനുള്ള ഒരുക്കമായി റവ. ഫാ. ജോൺ മരുതൂർ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഏപ്രിൽ 6 മുതൽ 9 വരെ നടത്തും.
എല്ലാ ദിവസവും 12.15നു നൊവേനയും ദിവ്യബലിയും ഉണ്ടായിരിക്കും. മാർച്ച് 16 ഞായറാഴ്ച രാവിലെ ഏഴിന് ദിവ്യബലി. 9നു നൊവേന, ദിവ്യബലി. വൈകിട്ട് 6 നു ദിവ്യബലി. തുടർന്നുള്ള ദിവസങ്ങളിൽ 12.15നു ദിവ്യബലി. പ്രധാന ദിവസമായ മാർച്ച് 19നു 10 മണിക്ക് ആഘോഷമായ പെരുന്നാൾ സമൂഹ ദിവ്യബലി, ദിവ്യ കാരുണ്യ ആശിർവാദം, കൊടിയിറക്ക്, ഊട്ട് നേർച്ച. കുടുംബ നവീകരണ ധ്യാനം ഏപ്രിൽ 6 മുതൽ 9 വരെ നടത്തും. വൈകിട്ട് 6 മുതൽ 9 വരെയാണ് സമയം.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800