പാലാ: പാലാ സെന്റ് തോമസ് കോളേജിലെ ചരിത്ര വിഭാഗത്തിന്റെയും കോട്ടയം സെൻട്രൽ ലയൺസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ "ബോൾഡ് ആൻഡ് ബ്രില്യന്റ് സർക്കിൾ ഫോർ വുമൺ" എന്ന പേരിൽ ലക്ചർ പ്രോഗ്രാമുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സ്ത്രീശാക്തീകരണ പദ്ധതിക്ക് തുടക്കമായി.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
പ്രോഗ്രാമിന്റെ ഉദ്‌ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജയിംസിന്റെ അധ്യക്ഷതയിൽ ലയൺസ് 318B ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം നിർവഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഫാ. ഡോ. സാൽവിൻ കെ തോമസ് അനുഗ്രഹ പ്രഭാഷണവും, കോട്ടയം സെൻട്രൽ ലയൺസ് ക്ലബ് പ്രസിഡന്റ് ലേഖ മധു മുഖ്യപ്രഭാഷണവും നടത്തി. ഡോ. ജിനു ജോർജ്, റവ. ഫാ. മാത്യു ആലപ്പാട്ട്മേടയിൽ, മനീഷ് വർഗീസ് ജോൺ, നേഘ മറിയം മോഹൻ, ക്ലബ് സെക്രട്ടറി ധന്യാ ദാസ് തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
പൊതു പരിപാടിയെ തുടർന്ന് "ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ് ആൻഡ് എന്റർപ്രെന്യൂർഷിപ്" എന്ന വിഷയത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റും പ്രൊഫഷണൽ ട്രെയിനറുമായ മിസ്സ് അന്നു ജോൺ ക്ലാസ് നയിച്ചു. പരിപാടിയിൽ വനിതാ ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം സെൻട്രൽ ലയൺസ് ക്ലബ് പ്രസിഡന്റ് ലേഖ മധുവിനെയും, ഫാക്കൽറ്റി അന്നു ജോണിനെയും ലയൺസ് ഡിസ്ട്രിക്ട് 318Bയും പാലാ സെന്റ് തോമസ് കോളേജും ചേർന്ന് ആദരിച്ചു.
