പാലാ: പാലാ സെന്റ് തോമസ് കോളേജിൽ സ്പോർട്സ് മെറിറ്റ് ഡേ ആവേശഭരിതമായി ആഘോഷിച്ചു. കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ദേശീയ തലത്തിലും സംസ്ഥാനതലത്തിലും, മികച്ച നേട്ടങ്ങൾ കൈവരിച്ച കോളേജ് വിദ്യാർത്ഥികൾക്കും സെന്റ് തോമസ് കോളേജ് സ്പോർട്സ് അക്കാദമിയിൽ നിന്നും ദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർക്കും മെഡലുകൾ നേടിയവർക്കും ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിച്ചു. ഇന്റർ ഡിപ്പാർട്മെന്റ് ഫുട്ബോൾ, ക്രിക്കറ്റ്, ബാസ്കറ്റ്ബോൾ, ബാഡ്മിന്റൺ, കയാക്കിങ് ലീഗ് മത്സരങ്ങളിലെ ജേതാക്കളെയും ഡിപ്പാർട്മെന്റ് സ്പോർട്സ് ക്യാപ്റ്റൻമാരെയും ചടങ്ങിൽ ആദരിച്ചു.
കേരളാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ മുഖ്യാഥിതിയായി. കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജയിംസ്, സ്കോർ ലൈൻ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ഫിറോസ് മീരാൻ, കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഡോ. സൽവിൻ കാപ്പിലിപ്പറമ്പിൽ, കോളേജ് ബർസർ ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, കായിക വിഭാഗം മേധാവി ആശിഷ് ജോസഫ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
കോളേജിൽ നടത്തി വരുന്ന വിവിധ ലീഗ് മത്സരങ്ങൾ വിദ്യാർത്ഥികൾക്കിടയിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തുവാൻ ഇടനൽകുമെന്ന് മുഖ്യാതിഥി സൂചിപ്പിച്ചു. കോളേജിലെ വിവിധ അക്കാദമി പരിശീലകർ, സ്പോർട്സ് കൗൺസിൽ ഹോസ്റ്റൽ പരിശീലകർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800