പാലാ: കേരള സർക്കാരിൻ്റെ ക്യാൻസർ ബോധവത്കരണ സംരംഭമായ 'ആരോഗ്യം ആനന്ദം' ത്തിൽ കൈകോർത്ത് മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി. പാലാ കോടതി സമുച്ചയത്തിൽ മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയും പാലാ ബാർ അസോസിയേഷനും സംയുക്തമായി പാലാ ജനറൽ ആശുപത്രിയുടെയും ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി ചെയർമാനും പാലാ കുടുംബ കോടതി ജഡ്ജിയുമായ ഇ.അയൂബ് ഖാൻ ഉദ്ഘാടനം ചെയ്തു.
ക്യാൻസർ നിർണയത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് പാലാ കുടുംബ കോടതി ജഡ്ജി ഇ.അയൂബ് ഖാൻ വിവരിച്ചു. പാലാ ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ. ആൻ്റണി ഞാവള്ളി അദ്ധ്യക്ഷത വഹിച്ചു. പാലാ ജനറൽ ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ. നമിത ജോൺ, മാർസ്ലീവാ മെഡിസിറ്റി മെഡിക്കൽ ഓങ്കോളജിസ്റ് ഡോ. സോൺസ് പോൾ എന്നിവർ അർബുദ ലക്ഷണങ്ങൾ, നിർണായ ചികിത്സാ രീതികൾ എന്നീ വിഷയങ്ങളെ സംബന്ധിച്ച് വിപുലമായ ബോധവത്ക്കരണ ക്ലാസ് നടത്തി.
ക്യാൻസർ നിർണയ പരിശോധനകൾക്ക് ഡോ.വിജിലെക്ഷ്മി, ഡോ.നമിത ജോൺ, സി.ഇന്ദു എന്നിവർ നേതൃത്വം നൽകി. മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി സോണിയ ജോസഫ്, അഡ്വക്കേറ്റ്'സ് ക്ലാർക്ക് അസോസിയേഷൻ സെക്രട്ടറി മനിലമോൾ തുടങ്ങിയവർ പ്രസംഗിച്ചു.
ബാർ അസോസിയേഷൻ സെക്രെട്ടറി അഡ്വ. റോജൻ ജോർജ്, ലീഗൽ സർവീസസ് പ്രതിനിധികൾ നേതൃത്വം നൽകി. പാലാ, ഈരാറ്റുപേട്ട കോടതികളിലെ വനിതാ അഭിഭാഷകർ, ജീവനക്കാർ, ഗുമസ്തർ, പാരാ ലീഗൽ വോളന്ററിസ് തുടങ്ങി 90 ഓളം പേർ പങ്കെടുത്തു.

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800