പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിലെ ഡയാലിസിസ് വിഭാഗത്തിൽ രോഗികൾക്കായും കൂട്ടിരിപ്പുകാർക്കായും ടി.വി.യും കേബിൾ കണക്ഷനും സമ്മാനിച്ചു.
പാലാ എം.ഒ.ഡി ഗ്രൂപ്പിനു വേണ്ടി ദേവസ്യാച്ചൻ മറ്റത്തിലും കൗൺസിലർ ബൈജു കൊല്ലം പറമ്പിലും ചേർന്ന് ഇതിൻ്റെ രേഖകൾ ആർ എം ഒ ഡോക്ടർ രേഷ്മയ്ക്ക് കൈമാറി. ദേവസ്യാച്ചൻ മറ്റത്തിലും ബൈജു കൊല്ലംപറമ്പിലുമാണ് ഇതിനായുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. നേഴ്സിങ്ങ് സൂപ്രണ്ട് ഷരീഫ വി.എം., സീനിയർ നേഴ്സിംഗ് ഓഫീസർ സിദ്ധു കെ.വി തുടങ്ങിയവർ പങ്കെടുത്തു.
രണ്ട് വർഷത്തേയ്ക്കുള്ള കേബിൾ കണക്ഷനുകളും ഇവർ ഏർപ്പാടാക്കി. രണ്ടു ഷിഫ്ടുകളിലായി നിരവധി വൃക്കരോഗികളാണ് ഇവിടെ ചികിത്സ തേടുന്നത്. മണിക്കൂറുകൾ നീളുന്ന ഡയാലിസിസിന് വിധേയരാകുന്ന രോഗികൾക്ക് ചികിത്സാ സമയത്തെ വിരസത അകറ്റുവാൻ ടി.വി പ്രോഗ്രാമുകൾ ആസ്വദിക്കുന്നതോടെ രോഗികൾക്ക് സഹായകരമാകും.

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800