Hot Posts

6/recent/ticker-posts

പി.സി. ജോർജിന്റെ പ്രസംഗത്തിൽ മതസ്പർദ്ധ വളർത്തുന്നതൊന്നുമില്ല: കെ.സി.ബി.സി. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള

പാലാ: പാലാ ബിഷപ് വിളിച്ചുചേർത്ത കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ ലഹരി വിരുദ്ധ സമ്മേളനത്തിലെ പി.സി. ജോർജിന്റെ പ്രസംഗത്തിൽ മതവിദ്വേഷം വളർത്തുന്നതായ ഒരു പരാമർശവും ഉണ്ടായിട്ടില്ലെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള.
ഈ സമ്മേളനം പൂർണ്ണമായും രൂപതാതിർത്തിക്കുള്ളിലെ എം.പി.മാർ, എം.എൽ.എ.മാർ, ജനപ്രതിനിധികൾ, പി.ടി.എ. പ്രസിഡൻ്റുമാർ, ഹെഡ്‌മാസ്റ്റർമാർ, പ്രിൻസിപ്പൽമാർ എന്നിവർ ഉൾപ്പെട്ടതായിരുന്നു. മാരക ലഹരി വിഷയത്തിൽ നിലപാട് വ്യക്തമാക്കാനും പരിഹാര നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനുമായിരുന്നു യോഗം വിളിച്ചു ചേർത്തത്. നാനൂറോളം പ്രമുഖർ പങ്കെടുത്ത സമ്മേളനമായിരുന്നു ഇത്.
പ്രത്യേക ഏതെങ്കിലും മതത്തേക്കുറിച്ച് പരാമർശം ഉണ്ടായിട്ടില്ല. പൊതുസമൂഹത്തിൽ ചർച്ച ചെയ്യുന്ന മാരക ലഹരി ഉൾപ്പെടെയുള്ള ചില വിഷയങ്ങളിൽ ഒരു സാധാരണക്കാരന്റെ   വികാരം ഒരു മതത്തെയും വ്രണപ്പെടുത്താതെ പരാമർശിച്ചു എന്നതിനപ്പുറം ഇതിനെ കാണേണ്ടതില്ല. ഈ പ്രസംഗം നാലുതവണ ആവർത്തിച്ച് താൻ പരിശോധിച്ചതാണ്. 'ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം വെടക്ക്' എന്ന പഴഞ്ചൊല്ലിനെ അനർത്ഥമാക്കാൻ ആരും ശ്രമിക്കേണ്ടതുമില്ല എന്നും സെക്രട്ടറി പ്രസാദ് കുരുവിള പറഞ്ഞു.
24000 കോടി രൂപയുടെ മാരക ലഹരിവസ്‌തുക്കൾ സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്നതും ഉപയോഗിക്കപ്പെടുന്നതും, ഈ തലമുറ ഭ്രാന്തൻമാരെപ്പോലെ മാനസികാവസ്ഥയിൽ അക്രമകാരികളാകുന്നതുമാണ് ചർച്ചാ വിഷയമാക്കേണ്ടത്. അതിനെ നിസാര വൽക്കരിക്കാനും വിഷയത്തിൽ നിന്ന് വ്യതിചലനം ഉണ്ടാക്കാനും ശ്രമിക്കുന്നതും ന്യായമായി കാണുന്നില്ല എന്ന് അദ്ദേഹം ഓർമപ്പെടുത്തി.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions

MORE STORIES

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു