Hot Posts

6/recent/ticker-posts

'വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്' പരിപാടി തുടരുന്നു



പാലാ: ലഹരി വ്യാപനത്തിനും അക്രമത്തിനും കാരണം അധികാരികളുടെ അനാസ്ഥയും സമയോചിതമായ ഇടപെടലിനുണ്ടായ കാലതാമസവുമാണെന്ന് പൊതുസമൂഹം വിലയിരുത്തി. 'വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്' പരിപാടിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ഭവനങ്ങളും തൊഴില്‍ മേഖലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ബസ് സ്റ്റാന്റുകളും വ്യാപാര സ്ഥാപനങ്ങളുമായി ആശയവിനിമയം നടത്തിയപ്പോള്‍ ഇതു ബോധ്യപ്പെട്ടതായി കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി. 
'വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്' രണ്ടാംഘട്ട പരിപാടിയുടെ രണ്ടാം ദിനത്തില്‍ രാമപുരം, കുറവിലങ്ങാട് മേഖലകളില്‍ പര്യടനം നടത്തിയപ്പോഴാണ് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ ജനങ്ങള്‍ പ്രതികരണം നടത്തിയത്. യാത്രാ പരിപാടിക്കിടയില്‍ നിരവധി അമ്മമാര്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അവരുടെ സങ്കടം രേഖപ്പെടുത്തിയിട്ടുണ്ട്. പൊതുജനം ഏറെ ഭയപ്പാടോടുകൂടിയാണ് കഴിയുന്നതെന്നും കോവിഡ് മഹാമാരിയെ നേരിട്ടപോലെ ഉറവിടം കണ്ടെത്തി മാരക ലഹരിയെ നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്നും മാഫിയയെ തുറങ്കിലടയ്ക്കണമെന്നും ഫാ. വെള്ളമരുതുങ്കലും പ്രസാദ് കുരുവിളയും പറഞ്ഞു.


ജനങ്ങളുടെ ജീവനും മാനസിക ആരോഗ്യവുമാണ് മുഖ്യം. നിലാവത്തഴിച്ചുവിട്ട കോഴിയെപ്പോലെ ജനം പൊതുനിരത്തിലൂടെ നടക്കുകയാണ്. ചിലര്‍ ഒച്ചവയ്ക്കുന്നു, ചിലര്‍ കരയുന്നു, ചിലര്‍ ചിരിക്കുന്നു, ചിലര്‍ പേടിപ്പെടുത്തുംവിധം നോക്കുന്നു. നാട് മാനസിക രോഗികളുടെ ഹബ്ബായി മാറുന്നുവോ എന്ന് തോന്നിപ്പോകുന്നു എന്നും ഇരുവരും പറഞ്ഞു. 


അധികാരികള്‍ നിസംഗത പാലിച്ചാല്‍ അപകടം ദൂരത്താകില്ല. പൊതുസമൂഹം സമ്പൂര്‍ണ്ണ പിന്തുണ ലഹരിക്കെതിരെ പരസ്യമായിട്ട് പ്രഖ്യാപിക്കുന്നു. ലഹരിയുടെ ഭീകരത സാധാരണ ജനത്തിന് ബോധ്യപ്പെട്ടു കഴിഞ്ഞു. ഇത് ബോധ്യപ്പെടാത്ത ഏകവിഭാഗം ഭരണസംവിധാനങ്ങള്‍ മാത്രമാണെന്നും ഫാ. ജേക്കബ് വെള്ളമരുതുങ്കലും പ്രസാദ് കുരുവിളയും പറഞ്ഞു. 
ഇന്നലെ (18.03.2025 ചൊവ്വാഴ്ച) രാവിലെ 10 ന് പാലായില്‍ നിന്നും ആരംഭിച്ച പരിപാടി രാമപുരം, കൂത്താട്ടുകുളം, കുറവിലങ്ങാട് മേഖലകളില്‍ പര്യടനം നടത്തി. രാമപുരം മാര്‍ അഗസ്തിനോസ് കോളേജിലും കുറവിലങ്ങാട് ദേവമാതാ കോളേജിലും അധ്യാപകരും വിദ്യാര്‍ത്ഥികളും 'വാര്‍ എഗന്‍സ്റ്റ് ഡ്രഗ്‌സ്, സേ നോ ടു ഡ്രഗ്‌സ്' പരിപാടിക്ക് സമ്പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ആശയവിനിമയം നടത്തുകയും പരിഹാര നിര്‍ദ്ദേശങ്ങള്‍ പരസ്യമായിട്ട് അറിയിക്കുകയും ചെയ്തു. 
ആന്റണി മാത്യു, ജോസ് കവിയില്‍, സാബു എബ്രാഹം, ജോയി കളരിക്കല്‍ എന്നിവര്‍ പര്യടനത്തോടൊപ്പം നേതൃത്വം നല്‍കി വരുന്നു. ഇന്ന് ഈരാറ്റുപേട്ട, അരുവിത്തുറ പൂഞ്ഞാര്‍ മേഖലകളിലാണ് പര്യടനം.  
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions

MORE STORIES

ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
ചേർപ്പുങ്കൽ ബി വി എം കോളേജിൽ അധ്യാപക ഒഴിവ്