പാലാ: പാലായുടെ സമഗ്രമായ വികസനമാണ് ലക്ഷ്യമെന്ന് പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ. മീഡിയാ അക്കാദമിയിൽ മീറ്റ് ദി പ്രസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരെയും യോജിപ്പിച്ചു കൊണ്ടുള്ള സമീപനമാണ് എൽ.ഡി.എഫി ന്റേത്. ഭരണ കക്ഷിയെല്ലാം ഒറ്റക്കെട്ടാണ് അതിൽ ഷാജു തുരുത്തനും, ഷീബ ജിയോയും ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
പാലാ സെന്റ് തോമസ് സ്‌കൂളിന്റെ ഭാഗത്തെയും, കെഎസ്ആർടിസി ഭാഗത്തെയും വെള്ളക്കെട്ട് പരിഹരിക്കാൻ പിഡബ്ലിയൂഡി യുമായി ചേർന്ന് സത്വര നടപടികൾ സ്വീകരിക്കും. പാലായിലെ നാലു വാർഡുകൾക്കു കുടിവെള്ളം ലഭ്യമാകുന്ന ബ്രഹുത്തായ കുടിവെള്ള പദ്ധതി ഉടൻ പണി പൂർത്തിയാകുമെന്ന് തോമസ് പീറ്റർ അറിയിച്ചു.
മുൻസിപ്പൽ സ്റ്റേഡിയത്തിന്റെ നവീകരണത്തിനും, ജനറൽ ആശുപത്രിയുടെ വികസനത്തിനും ഊന്നൽ നൽകിയുള്ള ഭരണമായിരിക്കും ഞങ്ങളുടേത്. ആർ വി പാർക്കും, കുമാരനാശാൻ പാർക്കും നവീകരിക്കും. വായന ഇല്ലാതാകുന്ന ഇക്കാലത്ത് മുൻസിപ്പൽ ലൈബ്രറിയിൽ മറ്റ് പഞ്ചായത്തിലുള്ളവർക്കും അംഗത്വം നൽകുന്ന കാര്യം പരിഗണിക്കും എന്നും അദ്ദേഹം പറഞ്ഞു.
മീഡിയാ അക്കാദമി പ്രസിഡണ്ട് എബി ജെ ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ തങ്കച്ചൻ പാലാ സ്വാഗതം ആശംസിച്ചു. സാംജി പഴേപറമ്പിൽ കൃതജ്ഞത അർപ്പിച്ചു. തോമസ് പീറ്ററിനോടൊപ്പം സാവിയോ കാവുകാട്ട്, ലീനാ സണ്ണി, ജോസിൻ ബിനോ എന്നീ കൗൺസിലർമാരും സന്നിഹിതരായിരുന്നു.

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800