പാലാ: 7 വോയിസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ 179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നഗരസഭ കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സതീഷ് കെ മണർകാട്ട് അദ്ധ്യക്ഷനായിരുന്നു. ബാബു ജോസഫ്, റോയി ചെറിയാൻ, അനീഷ് കടനാട് തുടങ്ങിയവർ പ്രസംഗിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
7 വോയിസ് കൂട്ടായ്മ പോലെ നാട്ടിൽ കൂടുതൽ കുട്ടികളെയും യുവാക്കളെയും ഉൾപ്പെടുത്തി കൂട്ടായ്മകൾ ഉണ്ടാകുന്നത് പുതുതലമുറയെ രാസ ലഹരിക്ക് അടിമകളാകുന്നത് തടയാൻ ഉപകരിക്കുമെന്ന് ബൈജു കൊല്ലംപറമ്പിൽ പറഞ്ഞു. പാട്ടു പാടാൻ അറിയുന്നവർക്കും പാടാൻ ആഗ്രഹിക്കുന്നവർക്കും എല്ലാ മാസവും അവസാന ഞായറാഴ്ച ഗാനസന്ധ്യയിൽ പാലാ സിവിൽ സ്റേറഷനു സമീപം ഓപ്പൺ സ്റ്റേജിൽ പങ്കെടുക്കാവുന്നതാണ്.