പാലാ: നഗരസഭയിലെ ബധിര വനിതകള്‍ക്കായി സ്വയം തൊഴിലിനുവേണ്ടി തൊഴില്‍ പരിശീലനം നല്‍കുന്നത് സംബന്ധിച്ച് ആലോചിച്ചു വരികയാണെന്ന് പാലാ നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ പറഞ്ഞു.
നിലവില്‍ ബധിരരുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ മുറ്റത്തെ മാലിന്യങ്ങള്‍ ഉടന്‍ നീക്കും. ഇവര്‍ക്കായി ബാത്ത്‌റൂം, ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കുന്നതിനും ഉടന്‍ തീരുമാനമെടുക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. കോട്ടയം ജില്ല ബധിര വനിതാഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.
പാലാ ബധിര വനിതാഫോറം ഹാളില്‍ നടന്ന സമ്മേളനത്തില്‍ സംഘടനാ സംസ്ഥാന നേതാവ് രശ്മി മോഹന്‍ അധ്യക്ഷത വഹിച്ചു. പാലാ ജനറല്‍ ആശുപത്രിയിലെ ഡോ. നമിത ജോണ്‍ സൗജന്യ ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും നടത്തി. സെലീന സാബു, സ്മോജി ഷിബു, വത്സല സന്തോഷ്, ലില്ലിക്കുട്ടി, സിന്ധു വര്‍ഗീസ്, ലിഷ പി. ജോസ്, പാലാ നഗരസഭാ ക്ലീന്‍സിറ്റി മാനേജര്‍ ആറ്റ്‌ലി പി. ജോണ്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ആഘോഷ ഭാഗമായി ചെയര്‍മാനും ബധിര വനിതകളും ചേര്‍ന്ന് കേക്ക് മുറിച്ചു. വിവിധ കലാപരിപാടികളും നടന്നു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800