പാലാ: കടവുപുഴ പാലത്തിൻ്റെ തകർച്ച ഉത്തരവാദിത്വം സ്ഥലം എം.എൽ.എ മാണി സി കാപ്പനാണെന്ന് എൽ.ഡി.എഫ് മൂന്നിലവ് മണ്ഡലം കൺവീനറും, പഞ്ചായത്ത് മെമ്പറുമായ അജിത് ജോർജ് പെമ്പിളകുന്നേൽ, സി.പി.ഐ.(എം) മൂന്നിലവ് ലോക്കൽ സെക്രട്ടറി എം.ആർ സതീഷ് എന്നിവർ മീഡിയ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
2021 ലെ വെള്ളപൊക്കത്തിൽ പാലം തകർന്നപ്പോൾ എം.എൽ.എ ഫണ്ടിൽ നിന്നും 4 കോടി 30 ലക്ഷം രൂപാ നീക്കി വച്ച് പാലം പുനർ നിർമ്മിക്കുമെന്ന് പത്രസമ്മേളനം നടത്തിയ മാണി സി കാപ്പൻ ഇപ്പോൾ ചില്ലച്ചി പാലത്തിൻ്റെ ഫണ്ട് വകമാറ്റി കടവുപുഴ പാലത്തിന് നീക്കി വെക്കണമെന്ന് പറയുന്നത് സ്വന്തം കഴിവ് കേട് മൂടി വയ്ക്കുവാൻ മാത്രമാണ് എന്ന് ഇരുവരും പറഞ്ഞു.
4 കോടി 30 ലക്ഷം രൂപാ നീക്കി വച്ചു എന്ന് പറഞ്ഞ് മൂന്നിലവിൽ ഫ്ളക്സ് വച്ച മാണി സി കാപ്പൻ മേച്ചാലിൽ അതിൻ്റെ പേരിൽ സ്വീകരണം നടത്തുകയും ചെയ്തു. വീണ്ടും ഏതാനും മാസം മുമ്പ് സോയിൽ ടെസ്റ്റ് എന്ന് പറഞ്ഞ് വാർത്ത സൃഷ്ട്ടിക്കുകയും ചെയ്തത് സ്വന്തം കഴിവ് കേട് മറയ്ക്കാനല്ലാതെ പിന്നെ എന്തിനാണെന്ന് അജിത് ജോർജും, എം.ആർ സതീഷും ചോദിച്ചു.
പാലം പണിയുന്നതിന് പ്രസ്താവന മാത്രം നടത്തുകയാണ് മാണി സി കാപ്പൻ ചെയ്തത്. ബഡ്ജറ്റിൽ 100 രൂപാ പോലും ടോക്കൻ വെക്കാൻ സാധിക്കാതെ ജോസ് കെ മാണിയെ കുറ്റം പറയുന്നത് മലർന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണ്. മൂന്നിലവിലെ ജനങ്ങൾക്കായി ഒരു പാലം പോലും നേടി തരുവാൻ കഴിവില്ലാത്ത എം.എൽ.എ ഈ പണി നിർത്തി വീട്ടിൽ പോയി ഇരിക്കേണ്ടതാണെന്നും ഇരുവരും വിമർശിച്ചു.
കടവുപുഴ പാലത്തിൻ്റെ പേരിൽ മൂന്നിലവ്കാരെ കബളിപ്പിക്കുന്ന എം.എൽ.എ യുടെ നാടകം കളിക്കെതിരെ നാളെ ( 12.3.2025) മൂന്നിലവ് പഞ്ചായത്ത് ഓഫീസ് പടിക്കൽ എൽ.ഡി.എഫിൻ്റെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തും. ധർണ്ണ സി.പി.ഐ (എം) ഏരിയാ സെക്രട്ടറി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യുമെന്നും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800