പാലാ: പാലാ നഗരസഭയിൽ പ്രവർത്തിക്കുന്ന സാമൂഹ്യ സുരക്ഷാ മിഷൻ്റെ വയോമിത്രം പദ്ധതിയിൽ വയോജനങ്ങളുടെ വിനോദയാത്ര സംഘടിപ്പിച്ചു. അമ്പതോളം വയോജനങ്ങൾ കൊല്ലത്തെ മൺറോ തുരുത്ത്, സാംബ്രാണിക്കൊടി, എന്നിവിടങ്ങളിൽ വിനോദയാത്ര നടത്തി.
പ്രായാധിക്യത്തിൻ്റെ ശാരീരിക ബുദ്ധിമുട്ടുകളും വെല്ലുവിളികളും മറന്നു ഒരു ദിവസം ആനന്ദകരമാക്കി അവർ. മൺറോ തുരുത്തിലെ വള്ളത്തിലുള്ള യാത്രയും സാംബ്രാണിക്കൊടിയിലെ കായലിൽ ഇറങ്ങിയുള്ള അനുഭവവും ടൂറിസ്റ്റ് ബസിലെ യാത്രയും, കാഴ്ചകളും ആസ്വദിച്ചു, യാത്രയിലുടനീളം പാട്ടും ഡാൻസുമായി മതിമറന്നു.
സാമൂഹ്യ സുരക്ഷാ മിഷൻ്റെ പ്രധാന ദൗത്യം എന്നത് അഗതികൾ, ദരിദ്രർ, വൃദ്ധർ, കുട്ടികൾ, സ്ത്രീകൾ, നിത്യരോഗികളായ ക്യാൻസർ രോഗികൾ, മറ്റു ദുർബല ജനവിഭാഗങ്ങൾ എന്നിവർക്ക് സേവനവും പിന്തുണയും നൽകുക എന്നതാണ്. 65 വയസിനു മുകളിൽപ്രായമുള്ള വയോജനങ്ങൾക്ക് ആരോഗ്യ രക്ഷയും പരിപാലനവും ലക്ഷ്യമിട്ടുകൊണ്ട് കേരള സർക്കാർ ആരംഭിച്ച പദ്ധതിയാണ് വയോമിത്രം.
രാവിലെ ആറുമണിക്ക് മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ ഫ്ലാഗ് ഓഫ് ചെയ്ത വിനോദയാത്ര വൈകുന്നേരം ഒൻപതു മണിക്ക് അവസാനിച്ചു. വൈസ് ചെയർപേഴ്സൺ ബിജി ജോജോ, വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, മുൻ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര, കൗൺസിലേഴ്‌സ്മാരായ ജോസ് ജെ ചീരാങ്കുഴി, മായ പ്രദീപ് എന്നിവർ സന്നിഹിതരായി. വയോമിത്രം കോർഡിനേറ്റർ ഗീതു രാജ് കാവുംപുറത്ത്, മെഡിക്കൽ ഓഫീസർ ഡോ. ഗോവിന്ദ് ആർ., വയോമിത്രം ജെ.പി.എച്.എൻ കൃഷ്ണ അനിൽ എന്നിവരുടെ നേതൃത്വത്തിൽ ആണ് യാത്ര സംഘടിപ്പിച്ചത്.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800