പാലാ: കേരള സർക്കാരിന്റെ "operation clean slate" മിഷന്റെ ഭാഗമായി പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബി ദിനേശിന്റെ നേതൃത്വത്തിൽ പാലാ എക്സൈസ് റെയിഞ്ച് ടീം നടത്തിയ വ്യതിസ്ത റെയ്ഡുകളിലായി മുത്തോലിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമീപം കഞ്ചാവ് വില്പന നടത്തിയതുമായി ബന്ധപ്പെട്ട വെസ്റ്റ് ബംഗാൾ കൽക്കൊത്താ സ്വദേശികളായ ദിലീപ് 21 വയസ്സ്, ദിവ്യേന്തു 38 വയസ്സ് എന്നിവർ അറസ്റ്റിലായി.
ചെറിയ പാക്കറ്റുകളിലായി വില്പനയ്ക്ക് സൂക്ഷിച്ചു വച്ചിരുന്ന കഞ്ചാവ് ഇവരിൽ നിന്നും പിടികൂടി. റെയിഡിൽ എക്സൈസ് ഇൻസ്പെക്ടർ B ദിനേശ്, എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, പ്രിവൻന്റീവ് ഓഫീസർ രാജേഷ് ജോസഫ്, മനു ചെറിയാൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അച്ചു ജോസഫ്, ജയദേവൻ, രഞ്ജു രവി, വനിത സിവിൽ എക്സൈസ് ഓഫീസർ സുജാത സി ബി എന്നിവർ പങ്കെടുത്തു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800 
