Hot Posts

6/recent/ticker-posts

വിശന്നൊട്ടിയ വയറും വീൽചെയറിലെ ജീവിതവും.. സുനിതയ്ക്ക് ഒരു കൈത്താങ്ങാവാം...

പാലാ: അർഹരെയും അനർഹരെയും, മുൻഗണനാ ക്രമത്തിൻറെ മുടിനാരിഴകീറി പരിശോധിച്ച് ഒടുവിൽ തങ്ങൾക്ക് സ്വീകാര്യരായവർക്ക് അനൂകൂല്യങ്ങൾ കൊടുക്കുന്ന നമ്മുടെ നാട്ടിൽ, ഏതൊരു സർക്കാർ ആനുകൂല്യവും മതിയാകാതെ വരുന്നവർ ഉണ്ട്. അത് അവരുടെ ജീവിതത്തിന്റെ ഭാഗവുമാണ്. 
പാലാ തലപ്പലം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ #കൂടെയുണ്ട് #ഒപ്പമുണ്ട് #ഞങ്ങളുണ്ട് എന്ന സോഷ്യൽ മീഡിയ ഹാഷ്ടാഗുകൾക്കപ്പുറത്ത്,  ആരും കാണാതെ, ആരും അറിയാതെ, ഇനിയെന്ത് എന്ന ചോദ്യവുമായി ജീവിക്കുന്ന രണ്ട് പേരുണ്ട്. സുനിതയും സുഖ്ദേവും. ഏതാനും വർഷങ്ങളായി തലപ്പലം ഗ്രാമപഞ്ചായത്തിൽ പലയിടങ്ങളിലായി വാടകയ്ക്ക് താമസിച്ചു വന്ന സുനിതയും സുഖ്ദേവും ഇപ്പോൾ മൂന്നാം വാർഡിലാണ് ഏതാനും വർഷങ്ങളായി താമസിക്കുന്നത്. ജന്മനാ അരയ്ക്ക് കീഴ്‌പ്പോട്ട് ചലനശേഷിയില്ലാത്ത സുനിതയും, കിഡ്‌നിക്കും തലയ്ക്കും ഗുരുതര രോഗങ്ങൾ ബാധിച്ചു ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയിലിയുമാണ് ഇപ്പോൾ സുനിതയുടെ ഭർത്താവ് സുഖ്ദേവും. 
ആകെയുള്ള വരുമാനം ഇപ്പോൾ സുനിതയ്ക്ക് സർക്കാരിൽ നിന്ന് ലഭിക്കുന്ന അംഗപരിമിതർക്കുള്ള 1600 രൂപ പെൻഷൻ മാത്രമാണ് അത് പലപ്പോഴും കൃത്യമായി ലഭിക്കാറുമില്ല. രണ്ടായിരത്തി അഞ്ഞൂറ് രൂപ വാടക കൊടുത്തു ജീവിക്കുന്ന സുനിതയും സുഖ്ദേവും ഇപ്പോൾ വാടക വീട് ഒഴിയേണ്ട അവസ്ഥയിലാണ്. ചികിത്സയ്‌ക്കോ നിത്യവൃത്തിക്കോ യാതൊരു നിവൃത്തിയുമില്ലാതെ വന്നപ്പോഴാണ് വാർഡ് മെമ്പർ സതീഷ് കെ ബിയോട് ഇവർ കാര്യങ്ങൾ ധരിപ്പിക്കുന്നത്. സ്വന്തമായി ഭൂമിയില്ലാത്തതിനാലും മാറ്റ് സാങ്കേതിക കാരണങ്ങളാലും ഗ്രാമപഞ്ചായത്തിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇവർക്ക് ഇപ്പോഴും വിദൂര സ്വപനം മാത്രമാണ്. 
തികച്ചും സാധാരണക്കാരും കൂലിപ്പണിക്കാരുമായ അകന്ന ബന്ധുക്കൾക്കും ഇവരെ സംരക്ഷിക്കാനോ ചികിത്സ ഉറപ്പാക്കാനോ സാധിക്കുന്നില്ല. ചികിത്സയ്ക്കും മറ്റുമായി തന്നെ മാസം പതിനായിരത്തോളം രൂപ ഇവർക്ക് ആവശ്യമാണ് കൂടാതെ വാടകയും, പലപ്പോഴും പട്ടിണി കിടക്കേണ്ടിവരുന്ന സാഹചര്യം നമ്മുടെ ഇടയിൽ ഒരാൾക്കോ ഒരു കുടുംബത്തിനോ ഉണ്ടാകേണ്ടിവരുന്നത് കണ്ടു നില്ക്കാൻ സാധിക്കാത്തതുകൊണ്ട് മീനച്ചിൽ സോഷ്യൽ സർവ്വീസ് സൊസൈറ്റി ഇവരുടെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറാണ്. 
പക്ഷെ ഏറ്റവും വലിയ വെല്ലുവിളി കയറിക്കിടക്കാൻ സ്വന്തമായി ഒരു തുണ്ട് ഭൂമിയും അടച്ചുറപ്പില്ലാത്ത വീടും ഇല്ലാത്തതാണ്. ജന്മനാ വീൽചെയറിലും ഇപ്പോൾ വിശക്കുന്ന വയറുമായി എല്ലാവരുടെയും കാൺകെ പുഞ്ചിരിക്കുന്ന മുഖവുമായി നിൽക്കുന്ന സുനിതയുടെ സ്വപ്നം അടച്ചുറപ്പുള്ള ചെറിയൊരു വീടും ഒരു തുണ്ട് ഭൂമിയുമാണ്. മീനച്ചിൽ സോഷ്യൽ സർവ്വീസ് സൊസൈറ്റി വാർഡ് മെമ്പർ സതീഷും മുൻകൈ എടുത്ത് ഇവർക്ക് ഒരു ഒരു തുണ്ട് ഭൂമിയും ചെറിയൊരു വീടും നിർമ്മിക്കാനുള്ള പരിശ്രമത്തിലാണ്. 
ഇവരുടെ കയറിക്കിടക്കാൻ ഒരു വീടെന്ന സ്വപ്നവും ചികിത്സയും യാഥാർഥ്യമാക്കാൻ നിങ്ങൾ ഓരോരുത്തരുടെയും സഹായം ആവശ്യമാണ്. അതിനായി പ്ലാശനാൽ കേരള ഗ്രാമീൺ ബാങ്ക് ശാഖയിൽ സുനിതയുടെ പേരിൽ ഒരു അക്കൗണ്ട് ഓപ്പൺ ചെയ്തിട്ടുണ്ടെന്ന് മെമ്പർ സതീഷ് കെ ബി പറഞ്ഞു. നിങ്ങൾക്ക് ചെറുതും വലുതുമായ തുകകൾ നേരിട്ട് സുനിതയുടെ അക്കൗണ്ടിൽ നിക്ഷേപിക്കാവുന്നതാണ്.
A/c no: 40744101040184
IFSC:  KLGB0040744
KERALA GRAMIN BANK
PLASSANAL BRANCH....
GPAY/PHONE PAY/PAYTM..
      സുനിത 7510751138
      സതീഷ് കെ ബി.
      (വാർഡ് മെമ്പർ) 
      തലപ്പലം ഗ്രാമപഞ്ചായത്ത് 
      Mob: 9744965337

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions

MORE STORIES

അപ്ലാസ്റ്റിക് അനീമിയ ബാധിച്ച വീട്ടമ്മ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു
179-ാമത് ഗാന സംഗമവും മങ്കൊമ്പ് ഗോപാലകൃഷ്ണൻ അനുസ്മരണവും പാലായിൽ നടന്നു
ഡോ. റെജി വർഗ്‌ഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു
വേനൽമഴ ശക്തമാകും; ഉരുൾപൊട്ടലിന് സാധ്യത!
സമരം 52-ാം ദിവസം: ആശമാരെ വീണ്ടും ചർച്ചക്ക് വിളിച്ച് ആരോഗ്യമന്ത്രി; ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന്‌ സമരസമിതി
അരുവിത്തുറ കോളേജിൽ സ്വയംതൊഴിൽ പരിശീലന കളരി
തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്
പ്രവിത്താനം സെന്റ് മൈക്കിൾസിൽ അവധിക്കാല കായിക പരിശീലനം ആരംഭിച്ചു
എം ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ഒന്നും മൂന്നും സ്ഥാനം ഉൾപ്പെടെ 14 എ ഗ്രെയ്ഡോടെ മികച്ച നേട്ടം
പുതുപ്പള്ളി പള്ളിയുടെ മൂന്നു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിച്ചു