പാലാ റോട്ടറി ക്ലബ്ബിന്റെ സാമൂഹ്യ സേവന പദ്ധതിയുടെ ഭാഗമായി പാലാ കെ എം മാണി മെമ്മോറിയൽ ഗവ. ജനറൽ ആശുപത്രിയിലെ നവജാത ശിശുക്കൾക്കുള്ള ബെഡ് അടക്കമുള്ള കിറ്റ് വിതരണം ചെയ്‌തു. റോട്ടറി വൈസ് പ്രസിഡന്റ് റാണി ജേക്കബ് തോപ്പിൽ കിറ്റ് വിതരണം ഉൽഘാടനം ചെയ്തു.
സാമൂഹ്യ രംഗത്ത് റോട്ടറി ക്ലബ് പാലാ എല്ലാ കാര്യങ്ങളിലും മുന്നിലാണെന്നും ഇനിയും ഇതുപോലെ ഉള്ള ആവശ്യങ്ങൾ വന്നാൽ റോട്ടറിയുടെ സഹായം ഉണ്ടായിരിക്കും എന്നും റാണി ജേക്കബ് പറഞ്ഞു.
ഡോ. തോമസ് കുര്യാക്കോസ്, ഡോ. ജോബിൻ, ആർഎംഓ മാരായ ഡോ. അരുൺ, ഡോ. രേഷ്മ, സൂപ്രണ്ട് ഡോ. അഭിലാഷ് എന്നിവർ പങ്കെടുത്തു. റോട്ടറി പബ്ലിക് ഇമേജ് ചെയർമാൻ സന്തോഷ് മാട്ടേൽ, സെക്രട്ടറി ഷാജി തകടിയേൽ, ട്രഷറർ ബിജു കൂട്ടിയാനി എന്നിവർ നേതൃത്വം നൽകി.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800 
