പാലാ: റോട്ടറി ക്ലബ് പാലായുടെ നേതൃത്വത്തിൽ വിദ്യാത്ഥികൾക്കായി പരിശീലന പരിപാടി നടന്നു. സ്കൂൾ, കൊളേജ് വിദ്യാത്ഥികൾക്കായി റോട്ടറി ക്ലബ് മിനി ഓഡിറ്റോറിയത്തിൽ വച്ചു നടത്തിയ പരിപാടിയിൽ പ്രസിഡൻ്റ് ഡോ. സെലിൻ റോയി സ്വാഗതം ചെയ്തു സംസാരിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
അസി. ഗവർണർ ഡോ. ടെസി കുര്യൻ ഉത്ഘാടനം ചെയ്തു. റെട്ടറിയൻ ഷാജി ഓസ്റ്റിൻ, ഗ്രൂപ്പ് ക്യാപ്റ്റൻ ബാബു ജോസഫ്, റോഷൻ റോയി എന്നിവർ ക്ലാസുകൾ നയിച്ചു.
സെക്രട്ടറി ഷാജി മാത്യു, ട്രഷറർ ബിജു കൂട്ടിയാനി, പബ്ലിക് ഇമേജ് ചെയർമാൻ സന്തോഷ് മാട്ടേൽ, നിയുക്ത പ്രസിഡൻ്റ് ജോഷി വെട്ടുകാട്ടിൽ എന്നിവർ സംസാരിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി 25-ഓളം വിദ്യാത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.