
പ്രവിത്താനം: അധ്യാപനജോലി ചെയ്യുന്ന സ്കൂളിൽത്തന്നെ സ്വന്തം മക്കളെ ചേർത്ത് പഠിപ്പിക്കുന്ന പ്രവിത്താനം സെൻ്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിലെയും, സെന്റ് അഗസ്റ്റിൻസ് എൽ.പി. സ്കൂളിലെയും ഒരു കൂട്ടം അധ്യാപകർ പൊതുസമൂഹത്തിന് മികച്ച മാതൃകയാകുന്നു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിംഗ്, ന്യൂസ് വീഡിയോഗ്രഫി / ഫോട്ടോഗ്രഫി, ലൈവ് ടെലികാസ്റ്റിംഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിംഗ്, കണ്ടന്റ് റൈറ്റിംഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800
പ്രഥമാധ്യാപകൻ അജി വി. ജെ., അധ്യാപകരായ ജോജിമോൻ ജോസ്, റെജി സക്കറിയ, ജിനു ജെ. വല്ലനാട്ട്, സോളി തോമസ്, ബ്ലെസ്സി തോമസ്, രെഞ്ജു മരിയ തോമസ്, ജൂലി തോമസ്, സിജിമോൾ ജോർജ്, നിഷ ജീതു എന്നീ അധ്യാപകർ വർഷങ്ങളായി സ്വന്തം മക്കളോടൊപ്പമാണ് സ്കൂളിലെത്തുന്നത്. "സ്വന്തം മക്കൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്താനല്ലേ ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കുന്നത്. പഠിപ്പിക്കുന്ന സ്കൂളിൽത്തന്നെ സ്വന്തം മക്കളെ ചേർക്കുന്നതുവഴി ഞങ്ങൾ പൊതു സമൂഹത്തിന് നൽകുന്ന സന്ദേശം വ്യക്തമാണ്" ഹെഡ്മാസ്റ്റർ അജി വി. ജെ. പറഞ്ഞു.
എൽകെജി മുതൽ പ്ലസ് ടു വരെ ഒരൊറ്റ ക്യാമ്പസിൽ മികച്ച പഠനാന്തരീക്ഷം ഒരുക്കുന്ന സെൻ്റ് മൈക്കിൾസ്, സെന്റ് അഗസ്റ്റിൻസ് സ്കൂളുകൾ പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പള്ളി മാനേജ്മെന്റിന് കീഴിലാണ് പ്രവർത്തിക്കുന്നത്. മാനേജർ റവ. ഫാ. ജോർജ് വേളൂപ്പറമ്പിലിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾ സ്കൂളുകളുടെ പുരോഗതിയിൽ നിർണായക പങ്കു വഹിച്ചു. വേറിട്ട പ്രവർത്തനങ്ങൾ കൊണ്ട് ഈ സ്കൂളുകൾ ഇതിനോടകം സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. പിന്നിട്ട ദശകങ്ങളിൽ നിരവധി കലാ-കായിക താരങ്ങളെയും, സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളിൽ ഉന്നത നിലകളിൽ വിരാജിക്കുന്നവരെയും സൃഷ്ടിച്ച ഈ സ്കൂളുകൾ ഇന്ന് വളർച്ചയുടെ മറ്റൊരു ഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞു.
വിശാലമായ മൈതാനങ്ങളും, ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിന് മുതൽക്കൂട്ടാവുന്ന മറ്റ് അടിസ്ഥാന സൗകര്യങ്ങളുമായി വൻ മുന്നേറ്റത്തിന്റെ പാതയിലാണ് ഇരു സ്കൂളുകളും. പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ തിളക്കമാർന്ന വിജയവുമായി ഒരു ശതാബ്തത്തിൽ അധികമായി നാടിൻ്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഈ അക്ഷരമുത്തശ്ശികൾ പുതുതലമുറക്കായി അറിവിൻ്റെ വാതായനങ്ങൾ തുറന്നു സ്വാഗതമരുളുന്നു ഇവിടുത്തെ അധ്യാപകരിലൂടെയും ഒപ്പം അവരുടെ മക്കളിലൂടെയും.